Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

യു.പിയിൽ കന്യാസ്ത്രീകൾക്ക് നേരെ അതിക്രമം നടത്തിയത് എ.ബി.വി.പി പ്രവർത്തകരെന്ന് റെയിൽവേ സൂപ്രണ്ട്

text_fields
bookmark_border
മതപരിവർത്തനമെന്ന ആരോപണത്തിൽ കഴമ്പില്ലെന്നും സൂപ്രണ്ട്
യു.പിയിൽ കന്യാസ്ത്രീകൾക്ക് നേരെ അതിക്രമം നടത്തിയത് എ.ബി.വി.പി പ്രവർത്തകരെന്ന് റെയിൽവേ സൂപ്രണ്ട്
cancel

ന്യൂഡൽഹി: ട്രെയിൻ യാത്രക്കിടെ യു.പിയിലെ ഝാൻസിയിൽ കന്യാസ്ത്രീകളെ ആക്രമിക്കാൻ ശ്രമിച്ചത് എ.ബി.വി.പി പ്രവർത്തകരെന്ന് റെയിൽവേ സൂപ്രണ്ട്. ഋഷികേശിലെ പഠന ക്യാമ്പ് കഴിഞ്ഞ് മടങ്ങുകയായിരുന്ന പ്രവർത്തകരാണ് അതിക്രമം നടത്തിയതെന്ന് ഝാൻസി റെയിൽവേ സൂപ്രണ്ട് പറഞ്ഞു. കന്യാസ്ത്രീകൾ മതപരിവർത്തനത്തിന് ശ്രമിച്ചെന്ന ആരോപണത്തിൽ കഴമ്പില്ലെന്നും ഇദ്ദേഹം പറഞ്ഞു.

സംഭവത്തിൽ പ്രാഥമിക അന്വേഷണം നടത്തിയതായും സൂപ്രണ്ട് അറിയിച്ചു. നേരത്തെ ബജ്രംഗ്ദൾ പ്രവർത്തകരാണ് അതിക്രമം നടത്തിയതെന്നായിരുന്നു വിവരം.

കഴിഞ്ഞ 19നാണ് കന്യാസ്ത്രീകൾക്ക് നേരെ ട്രെയിനിൽ ആക്രമണം നടന്നത്. ​ഡൽ​ഹി നി​സാ​മു​ദ്ദീ​ൻ ​െറ​യി​ൽ​വേ സ്​​റ്റേ​ഷ​നി​ൽ​നി​ന്ന്​ ഒ​ഡി​ഷ​യി​ലെ റൂ​ർ​ക്ക​ല​യി​ലേ​ക്കു​ള്ള യാ​ത്ര​ക്കിടെയാണ്​ തി​രു​ഹൃ​ദ​യ സ​ന്യാ​സി​നീ സ​മൂ​ഹ​ത്തി​െൻറ ഡ​ൽ​ഹി പ്രോ​വി​ൻ​സി​ലെ നാ​ല് സ​ന്യാ​സി​നി​മാ​ർ​ കൈയേറ്റത്തിനിരയായത്​. വൈകിട്ട് ആറരയോടെ ഉ​ത്ത​ർ​പ്ര​ദേ​ശി​ലെ ഝാ​ൻ​സി​യി​ൽ വെച്ചായിരുന്നു ദു​ര​നു​ഭ​വ​ം.

അക്രമികളിൽനി​ന്ന്​ ര​ക്ഷ​പ്പെ​ടാ​ൻ ക​ന്യാ​സ്​​ത്രീ​ക​ൾ​ക്ക്​ സ​ഭാ​വ​സ്​​ത്രം മാ​േ​റ​ണ്ടി വ​ന്നു. സ​ന്യാ​സാ​ർ​ഥി​നി​മാ​രാ​യ ര​ണ്ടു​പേ​രെ മ​തം മാ​റ്റാ​ൻ കൊ​ണ്ടു​പോ​യ​താ​ണ് എ​ന്നാ​യി​രു​ന്നു അക്രമികളുടെ പ്ര​ധാ​ന ആ​രോ​പ​ണം. ത​ങ്ങ​ൾ ജ​ന്മ​നാ ക്രൈ​സ്ത​വ​രാ​ണ് എ​ന്ന് ഇവർ പറഞ്ഞെങ്കിലും അക്രമികൾ കേൾക്കാൻ തയാറായിരുന്നില്ല.

Show Full Article

Don't miss the exclusive news

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - The Railway Superintendent said that ABVP activists committed atrocities against nuns in UP
Next Story