Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightമൂന്ന് ദിവസത്തെ...

മൂന്ന് ദിവസത്തെ സന്ദർശനത്തിനായി പ്രധാനമന്ത്രി സെയ്ഷൽസിലേക്ക്

text_fields
bookmark_border
മൂന്ന് ദിവസത്തെ സന്ദർശനത്തിനായി പ്രധാനമന്ത്രി സെയ്ഷൽസിലേക്ക്
cancel

ന്യൂഡൽഹി: മൂന്ന് ദിവസത്തെ ഔദ്യോഗിക സന്ദർശനത്തിനായി സെയ്ഷൽസിലേക്ക് യാത്ര തിരിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. ജൂൺ 29 വരെയാണ് സന്ദർശനം. സെയ്ഷൽസിന്റെ ദേശീയ ദിനാഘോഷങ്ങളുടെ ഭാഗമായുള്ള സുവർണ്ണ ജൂബിലിയിൽ മുഖ്യാതിഥിതിയായി പങ്കെടുക്കുന്ന മോദി പ്രസിഡന്റ് പാട്രിക് ഹെർമിനിയുമായി ഉഭയകക്ഷി ചർച്ചകളും നടത്തും. സെയ്ഷൽസ് ഇന്ത്യയുടെ പ്രധാന സമുദ്ര അയൽരാജ്യമാണെന്നും, 'വിഷൻ മഹാസാഗർ', ഗ്ലോബൽ സൗത്ത് എന്നിവയിലെ ഒരു പ്രധാന പങ്കാളിയാണെന്നും യാത്രയ്ക്ക് മുന്നോടിയായുള്ള പ്രസ്താവനയിൽ പ്രധാനമന്ത്രി വ്യക്തമാക്കി. ഇന്ത്യൻ മഹാസമുദ്ര മേഖലയിൽ സുരക്ഷയും സമൃദ്ധിയും ഉറപ്പാക്കാൻ ഇരുരാജ്യങ്ങളും ഒരുമിച്ച് പ്രവർത്തിക്കുമെന്ന് അദ്ദേഹം അറിയിച്ചു.

സെയ്ഷൽസ് പ്രസിഡന്റ് ഹെർമിനിയുടെ ക്ഷണപ്രകാരമാണ് മോദി സന്ദർശനം നടത്തുന്നത്. ഇന്ത്യയും സെയ്ഷൽസും തമ്മിലുള്ള നയതന്ത്ര ബന്ധത്തിന്റെ 50-ാം വാർഷികം കൂടിയാണ് ഈ വർഷമെന്ന് പ്രധാനമന്ത്രി ചൂണ്ടിക്കാട്ടി. പരസ്പര വിശ്വാസത്തിലും ജനാധിപത്യ മൂല്യങ്ങളിലും അധിഷ്ഠിതമാണ് ഇരുരാജ്യങ്ങളും. അതേ സമയം ഇരുരാജ്യങ്ങളും തമ്മിലുള്ള ശക്തമായ ജനാധിപത്യ മൂല്യങ്ങളെയും പാർലമെന്ററി പാരമ്പര്യങ്ങളെയും പ്രതിഫലിപ്പിക്കുന്ന ചരിത്രപരമായ അവസരമാണെന്ന് സന്ദർശനമെന്നും മോദി പറഞ്ഞു. സെയ്ഷൽസിലെ ഇന്ത‍്യക്കാരുമായി അദ്ദേഹം കൂടിക്കാഴ്ച നടത്തും. ഇന്ത്യൻ സായുധ സേനയുടെ ഒരു സംഘവും ഇന്ത്യൻ നാവികസേനയുടെ രണ്ട് കപ്പലുകളും സീഷെൽസിന്‍റെ ദേശീയ ദിനാഘോഷങ്ങളിൽ പങ്കെടുക്കുമെന്ന് ഉദ്യോഗസ്ഥർ അറിയിച്ചു. 2015-ലാണ് പ്രധാനമന്ത്രി അവസാനമായി സെയ്ഷെൽസ് സന്ദർശിച്ചത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Narendra Modibilateral talkseychellesIndia
News Summary - The Prime Minister to Seychelles for a three-day visit
Next Story