
രാജ്യത്ത് വീണ്ടുമൊരു ചൈനീസ് വൈറസിെൻറ സാന്നിധ്യം; അപകടകാരിയെന്ന് റിപ്പോർട്ട്
text_fieldsന്യൂഡൽഹി: രാജ്യം കോവിഡിെൻറ പിടിയിൽനിന്ന് കരകയറാനാവാതെ നിൽക്കുന്നതിനിടെ മറ്റൊരു ചൈനീസ് വൈറസിെൻറ സാന്നിധ്യം ആശങ്കയുയർത്തുന്നു. ഇന്ത്യൻ കൗൺസിൽ ഓഫ് മെഡിക്കൽ റിസർച്ചിെൻറ (ഐ.സി.എം.ആർ) പഠനത്തിലാണ് ഇന്ത്യയിലുടനീളം പരീക്ഷിച്ച മനുഷ്യ സെറം സാമ്പിളുകളിൽ ക്യാറ്റ് ക്യൂ വൈറസിെൻറ (സി.ക്യു.വി) ആൻറിബോഡികളുടെ സാന്നിധ്യം കണ്ടെത്തിയത്.
ആർത്രോപോഡ് ബോൺ വിഭാഗത്തിൽപ്പെടുന്ന വൈറസാണ് സി.ക്യു.വി. ഇതിെൻറ പ്രധാന വാഹകർ കൊതുകുകളും പന്നികളുമാണ്. ഇവ മനുഷ്യരിൽ മാരക രോഗങ്ങൾക്ക് കാരണമായേക്കാമെന്ന് പഠനങ്ങൾ പറയുന്നു. ചൈനയിൽ തന്നെയാണ് ഈ വൈറസ് കൂടുതലായി റിപ്പോർട്ട് ചെയ്യപ്പെടുന്നത്.
ശാസ്ത്രജ്ഞർ നടത്തിയ പഠനത്തിൽ 883 മനുഷ്യ സെറം സാമ്പിളുകളിൽ രണ്ടെണ്ണത്തിൽ വൈറസിെൻറ ആൻറിബോഡികൾ കണ്ടെത്തി. ഒരു വ്യക്തിയിൽ വൈറസിനെതിരായ ആൻറിബോഡിയുടെ സാന്നിധ്യം സൂചിപ്പിക്കുന്നത് ആ വ്യക്തിക്ക് ചില സമയങ്ങളിൽ വൈറസ് ബാധിച്ചിട്ടുണ്ടെന്നാണ്.
അതേസമയം, ഇന്ത്യൻ ജേണൽ ഓഫ് മെഡിക്കൽ റിസർച്ചിെൻറ ഏറ്റവും പുതിയ ലക്കത്തിൽ പ്രസിദ്ധീകരിച്ച പഠനത്തിൽ, പരിശോധിച്ച സാമ്പിളുകളിലൊന്നും യഥാർത്ഥ വൈറസിെൻറ സാന്നിധ്യം കണ്ടെത്തിയിട്ടില്ലെന്ന് പറയുന്നു. ചൈനയിലും വിയറ്റ്നാമിലും സാധാരണയായി റിപ്പോർട്ട് ചെയ്യപ്പെടുന്ന ക്യാറ്റ് ക്യൂ വൈറസ് മനുഷ്യരിൽ മെനിഞ്ചൈറ്റിസ് പോലുള്ള മാരക രോഗങ്ങൾക്ക് കാരണമാകുന്നു.
മനുഷ്യ സെറം സാമ്പിളുകളിലെ ആൻറി ബോഡിയുടെ സാന്നിധ്യവും കൊതുകുകളിലെ സി.ക്യു.വിയും ഇന്ത്യയിൽ ഈ വൈറസിന് സാധ്യതയുണ്ടെന്ന് സൂചിപ്പിക്കുന്നുവെന്ന് ശാസ്ത്രജ്ഞർ പറയുന്നു. ഇതിെൻറ വ്യാപനം മനസ്സിലാക്കാൻ കൂടുതൽ പരിശോധന ആവശ്യമാണെന്നും ഇവർ പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
