Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range പാക് ആരാധകന്റെ മുദ്രാവാക്യം തടഞ്ഞ് പൊലീസ്
text_fieldsbookmark_border
ബംഗളൂരു: ആസ്ട്രേലിയക്കെതിരായ ലോകകപ്പ് മത്സരത്തിനിടെ ഗാലറയിൽ ‘പാകിസ്താൻ സിന്ദാബാദ്’ വിളിച്ച പാകിസ്താനിൽനിന്നുള്ള ആരാധകനെ വിലക്കി പൊലീസ്. ചിന്നസാമി സ്റ്റേഡിയത്തിൽ നടന്ന സംഭവം സാമൂഹ മാധ്യമങ്ങളിൽ വൈറലായി. താൻ പാകിസ്താൻ കാരനാണെന്നും പാകിസ്താന്റെ മത്സരമാണ് നടക്കുന്നതെന്നും ആരാധകൻ പ്രതികരിച്ചു. പിന്നീട് പൊലീസുകാരൻ നടന്നുനീങ്ങുകയായിരുന്നു. പ്രകോപനപരമായ പ്രവൃത്തികളിൽ ഏർപ്പെടാൻ ആരാധകരെ അനുവദിക്കരുതെന്ന് നിർദേശമുണ്ടെന്നാണ് പൊലീസിന്റെ പ്രതികരണം. സ്റ്റേഡിയത്തിലേക്ക് പ്രവേശിക്കുന്നതിന് മുമ്പ് ആരാധകരുടെ പ്ലക്കാർഡുകളും ബാനറുകളും പൊലീസ് പരിശോധിച്ചിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story

