എൻ.ഐ.എ നിയമത്തിലെ വകുപ്പ് നിയമവിരുദ്ധമാക്കണമെന്ന ഹരജി പരിഗണിക്കും
text_fieldsന്യൂഡൽഹി: എൻ.ഐ.എ കോടതി വിധികൾക്തെിരായ അപ്പീൽ 90 ദിവസം കഴിഞ്ഞാൽ ഒരിക്കലും അനുവദിക്കാത്ത എൻ.ഐ.എ നിയമത്തിലെ 21(5) വകുപ്പ് നിയമ വിരുദ്ധവും ഭരണഘടന വിരുദ്ധവുമായി പ്രഖ്യാപിക്കണമെന്ന് ആവശ്യപ്പെട്ട് മക്കാ മസ്ജിദ് സ്ഫോടനത്തിെൻറ ഇര സമർപ്പിച്ച ഹരജി പരിഗണിക്കാമെന്ന് സുപ്രീംകോടതി .
2007ൽ ഹൈദരാബാദ് മക്കാ മസ്ജിദിൽ കൊല്ലപ്പെട്ട ഇരയുെട പിതാവും ഭാര്യയും സമർപ്പിച്ച ഹരജി തള്ളിയ തെലങ്കാന ഹൈകോടതി വിധിക്കെതിരെ സമർപ്പിച്ച ഹരജിയിലാണ് ജസ്റ്റിസ് എസ്.കെ. കൗൾ അധ്യക്ഷനായ ബെഞ്ച് അനൂകൂല നിലപാട് എടുത്തത്. മക്കാ മസ്ജിദ് സ്ഫോടനകേസിലെ അഞ്ച് പ്രതികളെ വെറുതെ വിട്ട എൻ.ഐ.എ കോടതി വിധിക്കെതിരായ തങ്ങളുടെ അപ്പീൽ തള്ളിയതിനെതിരെ സമർപ്പിച്ച ഹരജി തെലങ്കാന ഹൈകോടതി തള്ളിയത് ഈ വകുപ്പ് ഉപയോഗിച്ചാണെന്ന് ഇരുവരും ബോധിപ്പിച്ചിരുന്നു.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

