Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightചക്രത്തിൽ സാരി...

ചക്രത്തിൽ സാരി കുരുങ്ങി വീണ് സ്കൂട്ടർ യാത്രക്കാരിക്ക് ദാരുണാന്ത്യം

text_fields
bookmark_border
ചക്രത്തിൽ സാരി കുരുങ്ങി വീണ് സ്കൂട്ടർ യാത്രക്കാരിക്ക് ദാരുണാന്ത്യം
cancel

മംഗളൂരു: ഉള്ളാളിനടുത്ത തൊക്കോട്ട് ദേശീയ പാത 66ൽ ചക്രത്തിൽ സാരി കുരുങ്ങി വീണ് സ്കൂട്ടർ യാത്രക്കാരിക്ക് ദാരുണാന്ത്യം. കാസർക്കോട് മധൂരിൽ താമസിക്കുന്ന സുമ നാരായണ ഗട്ടിയാണ്(52) മരിച്ചത്.

ദക്ഷിണ കന്നട ജില്ലയിലെ ബണ്ട്വാൾ നെട്ല സ്വദേശിനിയായ സുമ ഞായറാഴ്ച വൈകുന്നേരം ബന്ധുവീട്ടിൽ നിന്ന് സഹോദരനൊപ്പം തന്റെ സ്കൂട്ടറിൽ മധൂരിലെ ഭർതൃവീട്ടിലേക്ക് മടങ്ങുമ്പോഴാണ് അപകടം. സാരിയുടെ തലപ്പ് സ്കൂട്ടറിന്റെ ചക്രത്തിൽ കുരുങ്ങി റോഡിൽ വീഴുകയായിരുന്നു.

തലക്ക് സാരമായി പരുക്കേറ്റ് ആദ്യം കൊടേകാറിലെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.വിദഗ്ധ ചികിത്സക്കായി പ്രവേശിച്ച മംഗളൂരു ദേർളക്കട്ട ആശുപത്രിയിലാണ് മരിച്ചത്. ഭർത്താവും മകനും രണ്ട് പെൺമക്കളുമുണ്ട്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:scooterscooter accident
News Summary - The passenger died after being entangled in the scooter tire
Next Story