Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightസുപ്രീംകോടതി...

സുപ്രീംകോടതി നിരീക്ഷണങ്ങൾ ബംഗാൾ ഗവർണർക്കെതിരല്ലെന്ന്; വിശദീകരണവുമായി ഗവർണറുടെ അഭിഭാഷകൻ

text_fields
bookmark_border
Anandaboss, Governor of West Bengal
cancel

ന്യൂഡൽഹി: പശ്ചിമ ബംഗാളിലെ സർവകലാശാലകളിൽ ​‘ഇടക്കാല​ വൈസ് ചാൻസലർ’ നിയമനത്തിൽ ​സുപ്രീംകോടതി വെള്ളിയാഴ്ച നടത്തിയ നിരീക്ഷണങ്ങൾ ചാൻസലർ എന്ന നിലക്ക് ഗവർണർ സി.വി ആനന്ദ ബോസിനെതിരാണെന്ന മാധ്യമ റിപ്പോർട്ടുകൾ തെറ്റിദ്ധാരണാജനകമാണെന്ന് അഭിഭാഷകൻ.

ചാൻസലർ നടത്തിയ ‘ഇടക്കാല വൈസ്ചാൻസലർ’ നിയമനം ​സുപ്രീം കോടതി സ്റ്റേ ചെയ്തിട്ടില്ലെന്നും കോടതിയുടെ പരിഗണനയിലിരിക്കുന്ന കേസായതിനാൽ നിയമന​ ഉത്തരവ് ​പുറപ്പെടുവിക്കുന്നതിന് മുമ്പ് ​സുപ്രീം കോടതിക്ക് അപേക്ഷ നൽകാമായിരുന്നുവെന്നാണ് കോടതി ​നിരീക്ഷിച്ചതെന്നും ചാൻസലർക്ക് വേണ്ടി സുപ്രീം​കോടതിയിൽ ഹാജരായ അഭിഭാഷകൻ ഡി.എസ്. നായിഡു വാർത്താ കുറിപ്പിൽ അറിയിച്ചു. ഗവർണറുടെ നിലപാട് ശരിവെച്ച കൽക്കട്ട ഹൈകോടതി ഉത്തരവുകൾ ​സുപ്രീം കോടതി റദ്ദാക്കുകയോ ​മാറ്റം വരുത്തുകയോ സ്റ്റേ ചെയ്യുകയോ ചെയ്തിട്ടില്ലെന്നും ഇടക്കാല വൈസ് ചാൻസലർമാർ ഭരണതീരുമാനമെടുക്കുന്നത് വിലക്കണമെന്ന ആവശ്യം കോടതി അംഗീകരിച്ചിട്ടില്ലെന്നും നായിഡു തുടർന്നു.

റഗുലർ വി.സിമാ​രെ തെരഞ്ഞെടുക്കുന്നതിനുള്ള സെർച്ച് കം സെലക്ഷൻ കമ്മിറ്റിയിൽ ഉൾപ്പെടുത്താൻ എല്ലാ കക്ഷികളോടും അവരുടെ നോമിനികളുടെ പുതുക്കിയ പട്ടിക നൽകാൻ കോടതി നിർദ്ദേശി​ച്ചിട്ടുണ്ട്. അത് പരിഷ്കരിക്കണമെങ്കിൽ നിർദേശങ്ങൾ നൽകാമെന്നും കോടതി അഭിപ്രായപ്പെട്ടു. എന്നാൽ ഇപ്പറഞ്ഞതെല്ലാം ചാൻസലർക്ക് എതിരായ പരാമർശങ്ങളാണെന്ന വ്യാഖ്യാനം ശരിയല്ലെന്ന് അഭിഭാഷകൻ വ്യക്തമാക്കി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:CVAnand BoseSupreme Court
News Summary - The observations of the Supreme Court are not against the Governor of Bengal
Next Story