രാജ്യത്ത് പ്രതിദിന കോവിഡ് രോഗികളുടെ എണ്ണം അഞ്ച് ലക്ഷമായി ഉയർന്നാലും നേരിടാൻ തയാറെന്ന് കേന്ദ്രം
text_fieldsന്യൂഡൽഹി: രാജ്യത്ത് പ്രതിദിന കോവിഡ് രോഗികളുടെ എണ്ണം അഞ്ച് ലക്ഷമായി ഉയർന്നാലും നേരിടാൻ തയാറെന്ന് കേന്ദ്രം. നീതി ആയോഗ് അംഗം വി.കെ.പോളാണ് ഇക്കാര്യം അറിയിച്ചത്. മൂന്നാംതരംഗം എത്രത്തോളം തീവ്രമായിരിക്കുമെന്ന് ഇപ്പോൾ പറയാനാകില്ല. 71 ശതമാനം പേർക്ക് ഇതുവരെ ഒന്നാം ഡോസ് വാക്സിൻ നൽകിയിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.
രാജ്യത്ത് 34 ജില്ലകളിൽ ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 34 ശതമാനത്തിനും മുകളിലാണ്. 28 ജില്ലകളിൽ അഞ്ചിനും പത്തിനും ഇടയിലാണ് പോസിറ്റിവിറ്റി നിരക്ക്. രാജ്യത്ത് ഉത്സവസീസൺ ആരംഭിക്കാനിരിക്കെ ജനങ്ങൾ ജാഗ്രത പുലർത്തണമെന്ന് ആരോഗ്യമന്ത്രാലയം ജോയിന്‍റ് സെക്രട്ടറി ലവ് അഗർവാൾ ആവശ്യപ്പെട്ടു.
ആഘോഷങ്ങൾ പരമാവധി വീട്ടിലാക്കണമെന്ന് കേന്ദ്രസർക്കാർ നിർദേശിച്ചു. വാക്സിനെടുക്കാനും എല്ലാവരും ശ്രദ്ധിക്കണമെന്നും അദ്ദേഹം നിർദേശിച്ചു. ലക്ഷദ്വീപ്, ഛണ്ഡിഗഢ്, ഗോവ, ഹിമാചൽപ്രദേശ്, ആൻഡമാൻ&നിക്കോബാർ, സിക്കിം തുടങ്ങിയ സംസ്ഥാനങ്ങളിൽ 100 ശതമാനം പേർക്കും വാക്സിൻ നൽകിയെന്ന് കേന്ദ്രസർക്കാർ അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

