Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range അസമിലെ കരീംഗഞ്ചിന്റെ പേരുമാറ്റി; ഇനി ശ്രീഭൂമി
text_fieldsbookmark_border
ഗുവാഹതി: ബരാക് താഴ്വരയിലെ കരീംഗഞ്ച് ജില്ലയുടെ പേരുമാറ്റി അസം സർക്കാർ. ശ്രീഭൂമി എന്നാണ് പുതിയ പേര്. ഇതുസംബന്ധിച്ച് ഔദ്യോഗിക വിജ്ഞാപനം പുറപ്പെടുവിച്ചു. ജില്ല ആസ്ഥാനത്തിന്റെ പേര് ശ്രീഭൂമി ടൗൺ എന്നാണ്. നൂറുവർഷം മുമ്പ് രബീന്ദ്രനാഥ ടാഗോർ കരീംഗഞ്ചിനെ ലക്ഷീമാതാവിന്റെ ദേശമെന്ന നിലയിൽ ശ്രീഭൂമിയെന്ന് വിശേഷിപ്പിച്ചിട്ടുണ്ടെന്നും ജനങ്ങളുടെ ദീർഘനാളത്തെ ആവശ്യമാണ് പേരുമാറ്റമെന്നും മുഖ്യമന്ത്രി ഹിമന്ത ബിശ്വശർമ പറഞ്ഞു.
Next Story

