ജെന്‍ സികൾ വ്യത്യസ്തമായി ചിന്തിക്കുന്നവർ, പഴയ തലമുറ അവരെ കണ്ട് പഠിക്കണം; മുന്‍ ആർമി മേധാവി മനോജ് മുകുന്ദ് നരവാണെ
text_fieldsമനോജ് മുകുന്ദ് നരവാണെ
ന്യൂഡൽഹി: യുവാക്കളടങ്ങുന്ന പുതുതലമുറ രാജ്യത്തിന് ദോഷം സൃഷ്ടിക്കില്ലെന്നും നല്ല മാറ്റങ്ങൾ കൊണ്ടുവരുമെന്നും വിരമിച്ച ആർമി മേധാവി മനോജ് മുകുന്ദ് നരവാണെ. യുവതലമുറയുടെ കാഴ്ചപ്പാട് തള്ളിക്കളയുന്നതിന് പകരം അവരുമായി ഇടപഴകാനും മനസിലാക്കാനും ശ്രമിക്കണമെന്നും അദ്ദേഹം ആഹ്വാനം ചെയ്തു. വ്യത്യസ്തമായി ചിന്തിക്കുന്നവരാണെങ്കിലും ജെന്‍ സി എന്ന് നമ്മൾ വിളിക്കുന്ന പുതുതലമുറ തെറ്റായ പാതയിലൂടെ സഞ്ചരിക്കില്ലെന്നും അദ്ദേഹം അറിയിച്ചു.
രാജ്യത്തിന് ഒരു ദോഷവും സംഭവിക്കരുതെന്ന് പുതുതലമുറ ആഗ്രഹിക്കുന്നു. അവരുടെ പ്രവൃത്തികൾ നന്മക്ക് വേണ്ടിയാണെന്നും അവർ വിശ്വസിക്കുന്നു. അതിനാൽ ശകാരിക്കുന്നതിനുപകരം നമുക്ക് അവരെ മനസ്സിലാക്കാം. ഒരാളെ ശകാരിക്കുക എന്നത് വളരെ എളുപ്പമാണ്. അവർ നമ്മുടെ സ്വന്തം കുട്ടികളാണ്. ഒരു കുട്ടിയുടെ ചിന്തയിൽ എന്തെങ്കിലും തെറ്റുണ്ടെങ്കിൽ അത് തിരുത്താന്‍ സഹായിക്കേണ്ടത് നമ്മുടെ ഉത്തരവാദിത്തമാണ്. അല്ലെങ്കിൽ നമ്മൾ എന്തിനാണ് മുതിർന്നവർ ആണെന്ന് പറയുന്നത്? എന്ന് അദ്ദേഹം കൂട്ടിചേർത്തു.
ഓരോ തലമുറയും വ്യത്യസ്തമാണെന്ന പ്രത്യയശാസ്ത്രം നമ്മൾ അംഗീകരിക്കണമെന്നും അദ്ദേഹം മാധ‍്യമങ്ങളോട് സംസാരിക്കുന്നതിനിടെ അറിയിച്ചു. ഓരോ തലമുറയുടെയും പരിണാമം വ്യത്യസ്തമാണ്. ഇന്നത്തെ യുവാക്കളെ നയിക്കുന്നത് എന്താണെന്ന് പഴയ തലമുറ കണ്ടെത്തേണ്ടതുണ്ട്. പല വിഷയങ്ങളോടുള്ള യുവാക്കളുടെ സമീപനം വ്യത്യസ്ത തരത്തിലാണ്. അത് എല്ലായ്പ്പോഴും മുതിർന്നവരുടെ ചിന്താഗതിയുമായി യോജിക്കണമെന്നില്ല. ഈ കാഴ്ചപ്പാട് മുന്‍നിർത്തിക്കൊണ്ട് യുവാക്കളുടെ ഊർജം മനസിലാക്കണമെന്നാണ് അദ്ദേഹത്തിന്‍റെ നിർദേശം.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

