Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

ഏകാധിപത്യത്തിനെതിരായ വിപ്ലവത്തിന്‍റെ പേരാണ് രാഹുൽ ഗാന്ധി -ന​വ്ജ്യോ​ത് സി​ങ് സി​ദ്ദു

text_fields
bookmark_border
'ഇന്ത്യയിൽ ഏകാധിപത്യം വന്നപ്പോഴെല്ലാം വിപ്ലവവും ഉണ്ടായിട്ടുണ്ട്'
navjot singh sidhu
cancel

പ​ട്യാ​ല: ഇന്ത്യയിൽ ഏകാധിപത്യം വന്നപ്പോഴെല്ലാം വിപ്ലവവും ഉണ്ടായിട്ടുണ്ടെന്നും ഇത്തവണ ആ വിപ്ലവത്തിന്റെ പേര് രാഹുൽ ഗാന്ധി എന്നാണെന്നും കോ​ൺ​ഗ്ര​സ് നേ​താ​വ് ന​വ്ജ്യോ​ത് സി​ങ് സി​ദ്ദു. രാഹുൽ സർക്കാറിനെ വിമർശിക്കുമെന്നും സിദ്ദു പറഞ്ഞു. തടവുശിക്ഷ പൂർത്തിയാക്കി പ​ട്യാ​ല ജ​യി​ലി​ൽ​ നി​ന്നും മോചിതനായ സി​ദ്ദു മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു.

ഇപ്പോൾ ജനാധിപത്യം എന്നൊന്നില്ല. പഞ്ചാബിൽ രാഷ്ട്രപതി ഭരണം കൊണ്ടുവരാനുള്ള ഗൂഢാലോചന നടക്കുകയാണ്. ന്യൂനപക്ഷങ്ങളെ ലക്ഷ്യമിടുന്നു. പഞ്ചാബിനെ തളർത്താൻ ശ്രമിക്കുന്നവർ ദുർബലമാകുമെന്നും സിദ്ദു ചൂണ്ടിക്കാട്ടി.

ഇന്ന് ഉച്ചയോടെ താൻ ജ​യിൽ മോചിതനാക്കേണ്ടതായിരുന്നു, പക്ഷേ അവർ വൈകിപ്പിച്ചു. മാധ്യമപ്രവർത്തകർ പിരിഞ്ഞു പോകണമെന്നായിരുന്നു അവരുടെ ആവശ്യമെന്നും സിദ്ദൂ കൂട്ടിച്ചേർത്തു.


Show Full Article

Don't miss the exclusive news

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - the name of that revolution is Rahul Gandhi -Navjot Singh Sidhu
Next Story