Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range തലൈവർക്ക് പുരസ്കാരം ലഭിച്ചതിൽ അതിയായ സന്തോഷം; രജനീകാന്തിനെ അഭിനന്ദിച്ച് മോദി
text_fieldsbookmark_border
ന്യൂഡൽഹി: ദാദാ സാഹിബ് ഫാൽകെ പുരസ്കാരം ലഭിച്ച രജനീകാന്തിനെ അഭിനന്ദിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. തലൈവർക്ക് പുരസ്കാരം ലഭിച്ചതിൽ അതിയായ സന്തോഷമുണ്ടെന്ന് മോദി ട്വിറ്ററിൽ കുറിച്ചു.
തലമുറകളിലുടനീളം പ്രശസ്തനായ രജനീകാന്ത് വൈവിധ്യമാർന്ന വേഷങ്ങളിലൂടെയും ആകർഷകമായ വ്യക്തിത്വത്തിലൂടെയും പ്രചോദിപ്പിച്ചയാളാണ്. തലൈവർക്ക് പുരസ്കാരം ലഭിച്ചതിൽ അതിയായ സന്തോഷമുണ്ട്. അദ്ദേഹത്തെ അഭിനന്ദിക്കുകയാണെന്ന് മോദി ട്വിറ്ററിൽ കുറിച്ചു.
തമിഴ്നടൻ രജനീകാന്തിന് അമ്പത്തിയൊന്നാമത് ദാദാ സാഹിബ് പുരസ്കാരം ലഭിച്ചിരുന്നു. 1996ൽ ശിവാജി ഗണേഷിന് ശേഷം ഇതാദ്യമായാണ് ദക്ഷിണേന്ത്യൻ നടന് പുരസ്കാരം ലഭിക്കുന്നത്.
Next Story

