Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_right‘ഒരു രാജ്യം ഒരു...

‘ഒരു രാജ്യം ഒരു തെരഞ്ഞെടുപ്പ്’ വേഗമാക്കാനുള്ള ശിപാർശ തയാറാക്കാൻ നിയമ കമീഷൻ ഒരുങ്ങി

text_fields
bookmark_border
one country one election
cancel

ന്യൂ​ഡ​ൽ​ഹി: ‘ഒ​രു രാ​ജ്യം ഒ​രു തെ​ര​ഞ്ഞെ​ടു​പ്പ്’ എ​ന്ന ബി.​ജെ.​പി വാ​ഗ്ദാ​നം കേ​ന്ദ്ര സ​ർ​ക്കാ​റി​ന് എ​ളു​പ്പം ന​ട​പ്പാ​ക്കാ​വു​ന്ന ത​ര​ത്തി​ലു​ള്ള ശി​പാ​ർ​ശ സ​മ​ർ​പ്പി​ക്കാ​ൻ നി​യ​മ ക​മീ​ഷ​ൻ ഒ​രു​ങ്ങി. കേ​​ന്ദ്ര സ​ർ​ക്കാ​ർ നി​യോ​ഗി​ച്ച രാം​നാ​ഥ് കോ​വി​ന്ദ് സ​മി​തി നി​ർ​ദേ​ശ​ങ്ങ​ൾ സ​മ​ർ​പ്പി​ക്കാ​ൻ ആ​വ​ശ്യ​പ്പെ​ട്ട​തി​നെ തു​ട​ർ​ന്ന് ക​ഴി​ഞ്ഞ ദി​വ​സം ചേ​ർ​ന്ന നി​യ​മ ക​മീ​ഷ​ന്റെ പ്ര​ഥ​മ യോ​ഗ​ത്തി​ലാ​ണ് ബി.​ജെ.​പി​ക്കും കേ​ന്ദ്ര സ​ർ​ക്കാ​റി​നും അ​നു​കൂ​ല​മാ​യ നി​ല​പാ​ട് കൈ​ക്കൊ​ണ്ട​താ​യി മാ​ധ്യ​മ​ങ്ങ​ൾ റി​പ്പോ​ർ​ട്ട് ചെ​യ്ത​ത്. സം​സ്ഥാ​ന​ങ്ങ​ളു​മാ​യി കൂ​ടി​യാ​ലോ​ച​ന ന​ട​ത്താ​തെ​ത​ന്നെ പ​ദ്ധ​തി​യു​മാ​യി മു​ന്നോ​ട്ടു​പോ​കാ​മെ​ന്ന് കേ​ന്ദ്ര സ​ർ​ക്കാ​ർ നി​യോ​ഗി​ച്ച ഉ​ന്ന​ത​ത​ല സ​മി​തി​ക്ക് ശി​പാ​ർ​ശ സ​മ​ർ​പ്പി​ക്കാ​നാ​ണ് ക​മീ​ഷ​ൻ നീ​ക്കം.

സു​പ്രീം​കോ​ട​തി റ​ദ്ദാ​ക്കി​യ രാ​ജ്യ​​ദ്രോ​ഹ​ക്കു​റ്റം ഇ​ന്ത്യ​ൻ ശി​ക്ഷാ നി​യ​മ​ത്തി​ൽ പു​നഃ​സ്ഥാ​പി​ക്ക​ണ​മെ​ന്ന വി​വാ​ദ ശി​പാ​ർ​ശ കേ​ന്ദ്ര സ​ർ​ക്കാ​റി​ന് സ​മ​ർ​പ്പി​ച്ച ജ​സ്റ്റി​സ് ഋ​തു​രാ​ജ് അ​വ​സ്ഥി ചെ​യ​ർ​മാ​നും മു​ൻ കേ​ര​ള ഹൈ​കോ​ട​തി ജ​ഡ്ജി കെ.​ടി. ശ​ങ്ക​ര​ൻ അം​ഗ​വു​മാ​യ നി​യ​മ ക​മീ​ഷ​നാ​ണ് ഒ​രു രാ​ജ്യം ഒ​രു തെ​ര​ഞ്ഞെ​ടു​പ്പ് സം​സ്ഥാ​ന​ങ്ങ​ളു​മാ​യി ആ​ലോ​ചി​ക്കേ​ണ്ടെ​ന്ന വി​ചി​ത്ര നി​ല​പാ​ട് എ​ടു​ത്തി​രി​ക്കു​ന്ന​ത്.

ഒ​രു രാ​ജ്യം ഒ​രു തെ​ര​ഞ്ഞെ​ടു​പ്പ് എ​ങ്ങ​നെ ന​ട​പ്പാ​ക്ക​ണ​മെ​ന്നും അ​തി​നു​ള്ള ത​ട​സ്സ​ങ്ങ​ൾ എ​ങ്ങ​നെ നീ​ക്ക​ണ​മെ​ന്നും വ്യ​ക്ത​മാ​ക്കി റി​പ്പോ​ർ​ട്ട് സ​മ​ർ​പ്പി​ക്കാ​നാ​ണ് രാം​നാ​ഥ് കോ​വി​ന്ദ് സ​മി​തി​യോ​ട് കേ​ന്ദ്ര സ​ർ​ക്കാ​ർ ആ​വ​ശ്യ​പ്പെ​ട്ട​ത്. ഒ​രു വോ​ട്ട​ർ പ​ട്ടി​ക​യും ഒ​രു തി​രി​ച്ച​റി​യ​ൽ കാ​ർ​ഡു​മു​പ​യോ​ഗി​ച്ച് ഒ​രേ​സ​മ​യം ലോ​ക്സ​ഭ​യി​ലേ​ക്കും സം​സ്ഥാ​ന നി​യ​മ​സ​ഭ​ക​ളി​ലേ​ക്കും അ​തി​നൊ​പ്പം​ത​ന്നെ മു​നി​സി​പ്പാ​ലി​റ്റി​ക​ളി​ലേ​ക്കും പ​ഞ്ചാ​യ​ത്തു​ക​ളി​ലേ​ക്കും തെ​ര​ഞ്ഞെ​ടു​പ്പ് ന​ട​ത്തു​ന്ന​ത് പ​ഠി​ക്കാ​നും അ​തി​നാ​വ​ശ്യ​മാ​യ ഭ​ര​ണ​ഘ​ട​നാ-​നി​യ​മ ഭേ​ദ​ഗ​തി​ക​ൾ ശി​പാ​ർ​ശ ചെ​യ്യാ​നു​മാ​ണ് സ​മി​തി​ക്കു​ള്ള നി​ർ​ദേ​ശം.

പാ​ർ​ല​മെ​ന്റ് പാ​സാ​ക്കു​ന്ന ഭ​ര​ണ​ഘ​ട​നാ നി​യ​മ ഭേ​ദ​ഗ​തി​ക​ൾ​ക്ക് സം​സ്ഥാ​ന നി​യ​മ​സ​ഭ​ക​​ളു​ടെ അം​ഗീ​കാ​രം ആ​വ​ശ്യ​മാ​ണോ എ​ന്ന് സ​മി​തി പ​റ​യ​ണ​മെ​ന്ന് കേ​​ന്ദ്ര സ​ർ​ക്കാ​ർ പ​രി​ഗ​ണ​നാ വി​ഷ​യ​ങ്ങ​ളി​ലൊ​ന്നാ​യി പ്ര​ത്യേ​കം എ​ടു​ത്തു​പ​റ​യു​ക​യും ചെ​യ്തി​രു​ന്നു. അ​തി​നാ​ൽ സം​സ്ഥാ​ന​ങ്ങ​ളു​ടെ നി​ല​പാ​ട് പ്ര​സ​ക്ത​മ​ല്ല എ​ന്ന് നി​യ​മ ക​മീ​ഷ​ൻ ശി​പാ​ർ​ശ ചെ​യ്താ​ൽ ബി.​ജെ.​പി​യു​ടെ അ​ജ​ണ്ട​യു​മാ​യി ഏ​ക​പ​ക്ഷീ​യ​മാ​യി മു​ന്നോ​ട്ടു​പോ​കാ​ൻ കേ​​ന്ദ്ര​ത്തി​ന് എ​ളു​പ്പ​മാ​കും. അ​തേ​സ​മ​യം ഒ​രു രാ​ജ്യം ഒ​രു തെ​ര​ഞ്ഞെ​ടു​പ്പി​ന് ഭ​ര​ണ​ഘ​ട​നാ ഭേ​ദ​ഗ​തി ആ​വ​ശ്യ​മാ​യി വ​ന്നാ​ൽ ആ ​ബി​ല്ലി​ന് പാ​ർ​ല​മെ​ന്റി​ന്റെ ഇ​രു​സ​ഭ​ക​ൾ​ക്കു​പു​റ​മെ 50 ശ​ത​മാ​നം സം​സ്ഥാ​ന നി​യ​മ​സ​ഭ​ക​ളു​ടെ അം​ഗീ​കാ​ര​വും വേ​ണ്ടി​വ​രും.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Law Commission'one country one election'
News Summary - The Law Commission is ready to prepare a recommendation to speed up 'one country one election'f
Next Story