രാജാവ് ചോദ്യങ്ങളെ ഭയക്കുന്നു; ഏകാധിപതികളോട് എങ്ങനെ പോരാടണമെന്ന് ഞങ്ങൾക്കറിയാം -രാഹുൽ ഗാന്ധി
text_fieldsഡല്‍ഹി: പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരെ രൂക്ഷ വിമർശനവുമായി കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി. രാജാവ് ചോദ്യങ്ങളെ ഭയക്കുകയാണ്. വിലക്കയറ്റത്തെയും തൊഴിലില്ലായ്മയെയും കുറിച്ച് ചോദ്യങ്ങൾ ഉന്നയിച്ചതിന് 57 എം.പിമാരെ അറസ്റ്റ് ചെയ്യുകയും 23 എം.പിമാരെ സസ്പെൻഡ് ചെയ്യുകയും ചെയ്തതായി രാഹുല്‍ ഗാന്ധി ചൂണ്ടിക്കാട്ടി.
"ഗ്യാസ് സിലിണ്ടറിന് 1053 രൂപ എന്തുകൊണ്ട്? തൈര്-ധാന്യങ്ങൾക്ക് എന്തിന് ജി.എസ്.ടി? കടുകെണ്ണക്ക് എന്തിന് 200 രൂപ? വിലക്കയറ്റത്തെയും തൊഴിലില്ലായ്മയെയും കുറിച്ച് ചോദ്യങ്ങൾ ഉന്നയിച്ചതിന് 57 എം.പിമാരെ 'രാജാവ്' അറസ്റ്റ് ചെയ്യുകയും 23 എം.പിമാരെ സസ്പെൻഡ് ചെയ്യുകയും ചെയ്തു. ജനാധിപത്യത്തിന്‍റെ ക്ഷേത്രത്തിൽ രാജാവ് ചോദ്യങ്ങളെ ഭയപ്പെടുന്നു. പക്ഷേ ഏകാധിപതികളോട് എങ്ങനെ പോരാടണമെന്ന് ഞങ്ങൾക്ക് നന്നായി അറിയാം"- രാഹുല്‍ ഗാന്ധി ട്വീറ്റ് ചെയ്തു.
सिलेंडर ₹1053 का क्यों?
— Rahul Gandhi (@RahulGandhi) July 27, 2022
दही-अनाज पर GST क्यों?
सरसों का तेल ₹200 क्यों?
महंगाई और बेरोज़गारी पर सवाल पूछने के अपराध में 'राजा' ने 57 MPs को गिरफ़्तार और 23 MPs को निलंबित किया।
राजा को लोकतंत्र के मंदिर में सवाल से डर लगता है, पर तानाशाहों से लड़ना हमें बख़ूबी आता है।
വിലക്കയറ്റവും അവശ്യ വസ്തുക്കൾക്ക് ജി.എസ്.ടി ചുമത്തിയതും അടിയന്തരമായി ചർച്ച ചെയ്യണമെന്നാവശ്യപ്പെട്ട് സഭാനടപടികൾ തടസ്സപ്പെടുത്തിയതിന് 19 രാജ്യസഭാ എം.പിമാരെ ഒരാഴ്ചത്തേക്ക് സസ്പെൻഡ് ചെയ്തിരുന്നു. ലോക്സഭയില്‍ നിന്ന് നാല് എം.പിമാർക്കും സസ്പെൻഷൻ ലഭിച്ചിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

