
'നീ ചാവുന്നത് തടയാനൊന്നും എന്നെ കിട്ടില്ല'; ഭാര്യ ജീവനൊടുക്കുന്നത് മൊബൈൽ ഫോണിൽ പകർത്തി ആ കഠിന ഹൃദയൻ
text_fieldsഹൈദരാബാദ്: അവിഹിതം ആരോപിച്ചുള്ള ഭർത്താവിെൻറ അപമാനിക്കൽ തുടർന്നപ്പോഴാണ് ആ 31കാരി സാരിയിൽ കുരുക്ക് തീർത്തത്. അതുകണ്ട് കരളലിയാതെ അയാൾ ശകാരം തുടർന്നു. രംഗം മൊബൈൽ ഫോണിൽ പകർത്താനാണ് അയാൾ നേരം കളഞ്ഞത്. ''നീ ചാവുന്നത് തടയാനൊന്നും എന്നെ കിട്ടില്ല. നിെൻറ സഹോദരനെ കാണിക്കാനാണ് ഞാനിത് പകർത്തുന്നത്...''. നിർദയം അയാൾ പുലമ്പിക്കൊണ്ടിരുന്നു. കഴുത്തിൽ കുരുക്കിട്ടശേഷം അവർ ദയാപൂർവം അയാളെ നോക്കി.
അരുതെന്ന ഒറ്റവാക്ക് പറഞ്ഞാൽ ഓടിച്ചെന്ന് ആ നെഞ്ചിലൊന്ന് അണയാനെന്ന മട്ടിൽ.. കാരിരുമ്പ് തോൽക്കുന്ന ആ ഭർതൃഹൃദയം അലിഞ്ഞതേയില്ല. നിമിഷങ്ങൾക്കകം അവർ തൂങ്ങിയാടി... അത് പകർത്തുക മാത്രമല്ല, പറഞ്ഞപോലെ ഭാര്യാസഹോദരന്‍ അയച്ചുകൊടുത്താണ് അയാൾ മനുഷ്യത്വം എന്തല്ല എന്ന് തെളിയിച്ചത്. ആന്ധ്രപ്രദേശിലെ നെല്ലോർ ജില്ലയിലാണ് സംഭവം. എ.ടി.എം കാവൽക്കാരനായ 36കാരൻ പെഞ്ചലയ്യയാണ് ആ കഠിന ഹൃദയൻ.
ഭർത്താവ് അപമാനിക്കുന്നതിനേക്കാൾ നല്ലത് മരണമാണെന്ന് തെറ്റിദ്ധരിച്ച ആ ഭാര്യയുടെ പേര് കൊണ്ടമ്മ. മാതാപിതാക്കളുടെ പരാതിയെ തുടർന്ന് പെഞ്ചലയ്യയെ അറസ്റ്റ് ചെയ്തു. ആത്മഹത്യ പ്രേരണ കുറ്റത്തിനൊപ്പം മാനസിക പീഡനവും ചാർത്തി ജയിലിലടച്ചു. ഇവർക്ക് രണ്ടു മക്കളുണ്ട്്. ഇക്കുറി ആത്മഹത്യാദിനത്തിന് ലോകാരോഗ്യ സംഘടന മുന്നോട്ടു വെച്ച 'പ്രവര്‍ത്തനത്തിലൂടെ പ്രതീക്ഷ നല്‍കാം'എന്നത് അയാളുടെ ഉള്ളിലുറച്ചിരുന്നുവെങ്കിൽ... ആത്മഹത്യ ഒന്നിനും പരിഹാരമല്ല.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.