ടീസ്റ്റയുടെ അപേക്ഷയിൽ എതിർപ്പറിയിച്ച് ഗുജറാത്ത് സർക്കാർ
text_fieldsഅഹമ്മദാബാദ്: ഗുജറാത്ത് കലാപവുമായി ബന്ധപ്പെട്ട് നിരപരാധികളെ പ്രതികളാക്കാൻ വ്യാജരേഖ ചമച്ചെന്ന കേസിൽനിന്ന് തന്നെ ഒഴിവാക്കണമെന്ന സാമൂഹിക പ്രവർത്തക ടീസ്റ്റ സെറ്റൽവാദിന്റെ അപേക്ഷയിൽ എതിർപ്പറിയിച്ച് ഗുജറാത്ത് സർക്കാർ.
അന്നത്തെ ഗുജറാത്ത് മുഖ്യമന്ത്രി നരേന്ദ്ര മോദി അടക്കമുള്ളവർക്കെതിരെ ടീസ്റ്റ വ്യാജരേഖ ചമച്ചതിന് വ്യക്തമായ തെളിവുണ്ടെന്ന് അഡീഷനൽ സെഷൻസ് കോടതിയിൽ പ്രോസിക്യൂഷൻ വാദിച്ചു. വ്യാജരേഖ ചമച്ചെന്ന ആരോപണം തെറ്റാണെന്നും തന്നെ കേസിൽനിന്ന് ഒഴിവാക്കണമെന്നും ആവശ്യപ്പെട്ടാണ് ടീസ്റ്റ കോടതിയെ സമീപിച്ചത്.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

