മുന്‍ ഗുസ്തി താരം 'ഗ്രേറ്റ് ഖാലി' ബി.ജെ.പിയില്‍
text_fieldsന്യൂഡല്‍ഹി: മുന്‍ ഗുസ്തി താരം 'ഗ്രേറ്റ് ഖാലി' എന്നറിയപ്പെടുന്ന ദലിപ് സിങ് റാണ ബി.ജെ.പിയില്‍ ചേര്‍ന്നു. പഞ്ചാബ് നിയമസഭാ തിരഞ്ഞെടുപ്പിന് ദിവസങ്ങള്‍ മാത്രം ബാക്കിനില്‍ക്കെയാണ് ഖാലിയെ ബി.ജെ.പി പാര്‍ട്ടിയില്‍ ഉള്‍പ്പെടുത്തിയത്.
ബി.ജെ.പിയുടെ ദേശീയ നയങ്ങള്‍ സ്വാധീനിച്ചതിനാലാണ് ബി.ജെ.പിയില്‍ ചേര്‍ന്നതെന്ന് ഖാലി പറഞ്ഞു. രാഷ്ട്രത്തിനായുള്ള പ്രധാനമന്ത്രിയുടെ പ്രവര്‍ത്തനമാണ് അദ്ദേഹത്തെ ശരിയായ പ്രധാനമന്ത്രിയാക്കുന്നത്. അതിനാല്‍ രാജ്യത്തിന്റെ വികസനത്തിനായുള്ള അദ്ദേഹത്തിന്റെ ഭരണത്തില്‍ താന്‍ ഭാഗമാകാത്തത് എന്തുകൊണ്ടാണെന്ന് ചിന്തിച്ചെന്നും ഖാലി ന്യൂഡല്‍ഹിയില്‍ ബി.ജെ.പി ആസ്ഥാനത്ത് മാധ്യമങ്ങളോട് പറഞ്ഞു.
കേന്ദ്രത്തിന്റെ കാര്‍ഷിക നിയമങ്ങള്‍ക്കെതിരെ ഡല്‍ഹി അതിര്‍ത്തികളില്‍ പ്രതിഷേധിച്ച കര്‍ഷകര്‍ക്ക് 2020ല്‍ ഖാലി പിന്തുണ നല്‍കുകയും, പ്രക്ഷോഭം നടത്തുന്ന കര്‍ഷകരെ പിന്തുണയ്ക്കാന്‍ ജനങ്ങളോട് അഭ്യര്‍ത്ഥിക്കുകയും ചെയ്തിരുന്നു.
'കര്‍ഷകര്‍ വിള 200 രൂപയ്ക്ക് വാങ്ങുകയും വില്‍ക്കുകയും ചെയ്യും. കാര്‍ഷിക നിയമങ്ങള്‍ ദിവസക്കൂലി തൊഴിലാളികളെയും വഴിയോര കച്ചവടക്കാരെയും സാധാരണക്കാരെയും കഷ്ടപ്പെടുത്തുമെന്നായിരുന്നു അന്ന് ഖാലി പറഞ്ഞത്.
2000ത്തിലാണ് ഖാലി പ്രൊഫഷണല്‍ ഗുസ്തിയില്‍ അരങ്ങേറ്റം കുറിച്ചത്. ഡബ്ല്യൂ.ഡബ്ല്യൂ.ഇ കരിയര്‍ ആരംഭിക്കുന്നതിന് മുമ്പ് അദ്ദേഹം പഞ്ചാബ് പൊലീസ് ഉദ്യോഗസ്ഥനായിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

