Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightസർക്കാർ ഉറപ്പ്...

സർക്കാർ ഉറപ്പ് പാലിച്ചില്ല; കർഷകർ വീണ്ടും സമരത്തിന്

text_fields
bookmark_border
സർക്കാർ ഉറപ്പ് പാലിച്ചില്ല; കർഷകർ വീണ്ടും സമരത്തിന്
cancel
camera_alt

(ഫയൽ)

ന്യൂ​ഡ​ൽ​ഹി: ‘ദി​ല്ലി ച​ലോ’ ക​ർ​ഷ​ക സ​മ​ര​ത്തി​നൊ​ടു​വി​ൽ ഒ​പ്പി​ട്ട ക​രാ​ർ ന​ട​പ്പാ​ക്കാ​ൻ ത​യാ​റാ​കാ​ത്ത കേ​ന്ദ്ര സ​ർ​ക്കാ​ർ നി​ല​പാ​ടി​ൽ പ്ര​തി​ഷേ​ധി​ച്ച് ക​ർ​ഷ​ക​ർ വീ​ണ്ടും സ​മ​ര​ത്തി​നൊ​രു​ങ്ങു​ന്നു.

2021 ഡി​സം​ബ​ർ ഒ​മ്പ​തി​ന് കേ​ന്ദ്ര സ​ർ​ക്കാ​ർ ക​ർ​ഷ​ക​രു​മാ​യി ഒ​പ്പി​ട്ട ക​രാ​ർ ന​ട​പ്പാ​ക്ക​ണ​മെ​ന്നാ​വ​​ശ്യ​പ്പെ​ട്ട് ഫെ​ബ്രു​വ​രി 13ന് ​അ​മൃ​ത്സ​റി​ലെ സു​വ​ർ​ണ ക്ഷേ​​​ത്ര​ത്തി​ൽ​നി​ന്ന് ഒ​രു ല​ക്ഷം ക​ർ​ഷ​ക​ർ ഡ​ൽ​ഹി​യി​ലേ​ക്ക് മാ​ർ​ച്ച് ചെ​യ്യും. എം.​എ​സ്.​പി നി​യ​മം പാ​സാ​ക്കി ന​ട​പ്പാ​ക്ക​ണ​മെ​ന്ന ആ​വ​ശ്യ​ത്തി​ൽ​നി​ന്ന് ക​ർ​ഷ​ക​ർ പി​ന്നോ​ട്ടി​ല്ലെ​ന്ന് സം​യു​ക്ത കി​സാ​ൻ മോ​ർ​ച്ച അ​റി​യി​ച്ചു. ക​രാ​ർ ന​ട​പ്പാ​ക്കാ​തെ വ​ഞ്ചി​ക്കാ​മെ​ന്ന് ക​രു​തേ​ണ്ട.

തെ​ര​ഞ്ഞെ​ടു​പ്പ് പ്ര​ഖ്യാ​പി​ക്കു​ന്ന​തി​ന് മു​മ്പ് ക​രാ​ർ ന​ട​പ്പാ​ക്ക​ണ​മെ​ന്നും സം​ഘ​ട​ന ആ​വ​ശ്യ​പ്പെ​ട്ടു. സ​മ​ര​ത്തി​ന് ക​ർ​ഷ​ക സം​ഘ​ട​ന​ക​ളു​ടെ​യും തൊ​ഴി​ലാ​ളി സം​ഘ​ട​ന​ക​ളു​ടെ​യും പി​ന്തു​ണ അ​ഭ്യ​ർ​ഥി​ച്ച് സം​യു​ക്ത കി​സാ​ൻ മോ​ർ​ച്ച നേ​താ​ക്ക​ളാ​യ സ​ർ​വ​ൻ സി​ങ് പാ​ന്ത​ർ, ഗു​ർ​മീ​ത് സി​ങ് മം​ഗ​ട്, ര​ജ് വീ​ന്ദ​ർ സി​ങ് ഗോ​ൾ​ഡ​ൻ എ​ന്നി​വ​ർ ബു​ധ​നാ​ഴ്ച കോ​ട്ട​യ​ത്തെ​ത്തും. പ്ര​ക്ഷോ​ഭ​ത്തെ പി​ന്തു​ണ​ക്കു​ന്ന ക​ർ​ഷ​ക, തൊ​ഴി​ലാ​ളി സം​ഘ​ട​ന പ്ര​തി​നി​ധി​ക​ൾ ഉ​ച്ച​ക്ക് 12ന് ​കോ​ട്ട​യം പ്ര​സ് ക്ല​ബ് ഹാ​ളി​ലെ​ത്ത​ണ​മെ​ന്ന് സം​യു​ക്ത കി​സാ​ൻ മോ​ർ​ച്ച ദ​ക്ഷി​ണേ​ന്ത്യ​ൻ കോ​ഓ​ഡി​നേ​റ്റ​ർ പി.​ടി. ജോ​ൺ അ​റി​യി​ച്ചു. ഫോ​ൺ: 9650382582.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Farmers strikeDelhi Chalo
News Summary - The government did not keep its promises; Farmers strike again
Next Story