Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

''കളി ഇനിയും തീർന്നിട്ടില്ല''; മണ്ഡല പുനർനിർണയ ബില്ലിനെതിരെ പ്രതിപക്ഷ നീക്കം ശക്തം

text_fields
bookmark_border
കളി ഇനിയും തീർന്നിട്ടില്ല; മണ്ഡല പുനർനിർണയ ബില്ലിനെതിരെ പ്രതിപക്ഷ നീക്കം ശക്തം
cancel
camera_alt

 ജയറാം രമേശ്

ന്യു‍‍ഡൽഹി: മണ്ഡല പുനർനിർണയത്തിനായുള്ള ഭരണഘടനാ ഭേദഗതി ബിൽ പരാജയപ്പെടുത്താനുള്ള നീക്കങ്ങൾ ശക്തമാക്കി പ്രതിപക്ഷം. പാർലമെന്റിൽ ബില്ലിനെ നേരിടാൻ അംഗബലം വർധിപ്പിക്കാനുള്ള ശ്രമങ്ങൾക്കിടെ, 'ചിത്രം അഭി ബാക്കി ഹേ, ബ്രോ' എന്ന പ്രതികരണവുമായി കോൺഗ്രസ് ജനറൽ സെക്രട്ടറി ജയറാം രമേശ്. പ്രതിപക്ഷത്തിന്റെ പോരാട്ടം അവസാനിച്ചിട്ടില്ലെന്ന സൂചനയാണ് 'എക്‌സി'ൽ പങ്കുവെച്ച കുറിപ്പിലൂടെ ജയറാം രമേശ് പ്രകടിപ്പിച്ചത്.

പ്രത്യേക പാർലമെന്റ് സമ്മേളനത്തിന് മുന്നോടിയായി ഇൻഡ്യ സഖ്യത്തിലെ മുതിർന്ന നേതാക്കൾ ഞായറാഴ്ച നിർണായക ചർച്ചകൾ നടത്തും. കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെ, മുൻ അധ്യക്ഷരായ സോണിയ ഗാന്ധി, രാഹുൽ ഗാന്ധി, തൃണമൂൽ കോൺഗ്രസ് അധ്യക്ഷ മമത ബാനർജി എന്നിവരുടെ നേതൃത്വത്തിലുള്ള സംഘമാണ് ചർച്ചകൾക്കായി എത്തുന്നത്. ചെന്നൈയിൽ ഡി.എം.കെ അധ്യക്ഷൻ എം.കെ. സ്റ്റാലിനുമായും മുംബൈയിൽ എൻ.സി.പി (എസ്.പി) അധ്യക്ഷൻ ശരദ് പവാറുമായും നേതാക്കൾ കൂടിക്കാഴ്ച നടത്തും.

ടി.എം.സി ദേശീയ ജനറൽ സെക്രട്ടറി അഭിഷേക് ബാനർജി, സി.പി.എം ജനറൽ സെക്രട്ടറി എം.എ. ബേബി, സമാജ്‌വാദി പാർട്ടിയുടെ രാജീവ് റായ്, ആർ.ജെ.ഡിയുടെ അഭയ് കുമാർ സിൻഹ, സുധാകർ സിങ് എന്നിവരും സംഘത്തിലുണ്ട്. ചെന്നൈയിലെ ചർച്ചകൾക്കുശേഷം സംഘം മുംബൈയിലേക്ക് പോകുമെന്ന് വൃത്തങ്ങൾ അറിയിച്ചു.

മണ്ഡല പുനർനിർണയവും വനിതാ സംവരണവും നടപ്പാക്കുന്നതിനുള്ള ഭരണഘടനാ ഭേദഗതി ബില്ലിനെ പാർലമെന്റിൽ സംയുക്തമായി എതിർക്കാനാണ് ഇന്ത്യാ സഖ്യത്തിന്റെ തീരുമാനം. ബിൽ പട്ടികജാതി, പട്ടികവർഗ വിഭാഗങ്ങളുടെ താൽപര്യങ്ങളെ ബാധിക്കുമെന്നാണ് സഖ്യനേതാക്കളുടെ വാദം. രാജ്യത്ത് അധികാരം സ്ഥിരമായി കൈയടക്കാനും ജനാധിപത്യത്തെ ഇല്ലാതാക്കാനുമുള്ള ബി.ജെ.പി-ആർ.എസ്.എസ് നീക്കത്തിന്റെ ഭാഗമാണിതെന്നും പ്രതിപക്ഷ സഖ്യം ആരോപിച്ചു.

2026ലെ ഭരണഘടനാ (132-ാം ഭേദഗതി) ബിൽ ലോക്‌സഭയിലെ പരമാവധി അംഗസംഖ്യ 850 ആയി ഉയർത്താനാണ് ലക്ഷ്യമിടുന്നത്. ഇതിൽ സംസ്ഥാനങ്ങളിൽനിന്ന് പരമാവധി 815 അംഗങ്ങളും കേന്ദ്രഭരണ പ്രദേശങ്ങളിൽനിന്ന് 35 അംഗങ്ങളുമുണ്ടാകും. സംസ്ഥാന നിയമസഭകളിലെ പരമാവധി അംഗസംഖ്യ 500ൽനിന്ന് 650 ആയും ഉയർത്താൻ ബിൽ നിർദേശിക്കുന്നു. പുതുക്കിയ സീറ്റ് വിഭജനവും മണ്ഡല അതിർത്തികളും 2051 വരെ മരവിപ്പിക്കാനും വ്യവസ്ഥയുണ്ട്.

നവംബർ 30ന് ലോക്‌സഭയും ഡിസംബർ രണ്ടിന് രാജ്യസഭയും വീണ്ടും സമ്മേളിക്കും. ഡിസംബർ മൂന്നിനാണ് സമ്മേളനം അവസാനിക്കുക.

Show Full Article
Madhyamam E-Paper Widget · Diary Offer
E-Paper First Page
Today · 24 Sept
Your today's e-paper is ready
Print Replica Crop & Save India & GCC Zoom in & out
Free diary offer with subscription Know more
News Summary - 'The Game Is Not Over Yet'; Opposition Steps Up Move Against Delimitation Bill
Next Story