Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

അഞ്ച് വർഷം പ്രണയിച്ചവർ പ്രീ-വെഡ്ഡിങ് ഫോട്ടോഷൂട്ടിനിടെ വള്ളം മറിഞ്ഞ് മരിച്ചു

text_fields
bookmark_border
അഞ്ച് വർഷം പ്രണയിച്ചവർ പ്രീ-വെഡ്ഡിങ് ഫോട്ടോഷൂട്ടിനിടെ വള്ളം മറിഞ്ഞ് മരിച്ചു
cancel

മൈസൂർ: പ്രതിശ്രുത വരനും വധുവും പ്രീ- വെഡ്ഡിങ് ഫോട്ടോഷൂട്ടിനിടെ കാവേരി നദിയിൽ വള്ളം മറിഞ്ഞ് മരിച്ചു. മൈസൂർ ക്യത്മാരനഹള്ളി സ്വദേശികളായ ചന്ദ്രു (28), ശശികല (20) എന്നിവരാണ് മരിച്ചത്. അഞ്ച് വർഷത്തെ പ്രണയത്തിന് ശേഷം ഈ മാസം 22ന് വിവാഹിതരാകാൻ ഇരിക്കുകയായിരുന്നു ഇവർ.

അതിനുമുമ്പ് ബന്ധുക്കൾക്കൊപ്പം മഡുക്കുത്തോരെ മല്ലികാർജുന ക്ഷേത്രം സന്ദർശിക്കാൻ എത്തിയതായിരുന്നു. അതിനുശേഷം തൽക്കാട് എത്തി ഒരു വട്ടത്തോണിയിൽ പ്രീ - വെഡ്ഡിങ് ഫോട്ടോഷൂട്ട് നടത്തുന്നതിനിടെയായിരുന്നു അപകടം. കാവേരി നദിയിൽ കരയിൽ നിന്ന് 30 മീറ്റർ പിന്നിട്ടപ്പോൾ ഹൈഹീൽഡ് ചെരിപ്പ് ഇട്ടിരുന്ന ശശികല ബാലൻസ് തെറ്റി വെള്ളത്തിൽ വീഴുകയായിരുന്നു. ചന്ദ്രു രക്ഷിക്കാൻ ശ്രമിക്കുന്നതിനിടെ തോണി പൂർണമായും മറിഞ്ഞു.

ചന്ദ്രുവും ഫോട്ടോ എടുത്തിരുന്ന ബന്ധുവും തോണിക്കാരനും നദിയിൽ വീണു. ബന്ധുവിനെയും തോണിക്കാരനെയും മറ്റ് തോണിക്കാർ രക്ഷിച്ചു. ചന്ദ്രുവിനെയും ശശികലയെയും കണ്ടെത്താനായില്ല. ഒടുവിൽ, മുങ്ങൽ വിദഗ്ധർ നടത്തിയ തെരച്ചിലിലാണ് ഇരുവരുടെയും മൃതദേഹം കണ്ടെത്തിയത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - The five-year-old couple died when their boat capsized during a pre-wedding photoshoot
Next Story