
'ബംഗാളിലെ പ്രഥമ പരിഗണന ബി.ജെ.പി അധികാരത്തിൽ വരുന്നത് തടയൽ'; മമതക്ക് പിന്തുണയുമായി തേജസ്വി യാദവ്
text_fieldsകൊൽക്കത്ത: പശ്ചിമ ബംഗാൾ മുഖ്യമന്ത്രി മമത ബാനർജിയും രാഷ്ട്രീയ ജനതാദൾ നേതാവ് തേജസ്വി യാദവും സെക്രട്ടറിയേറ്റിൽ കൂടിക്കാഴ്ച നടത്തി. തെരഞ്ഞെടുപ്പിൽ ബിഹാർ സ്വദേശികൾ ഭരണകക്ഷിയായ തൃണമൂൽ കോൺഗ്രസിന് വോട്ടുചെയ്യണമെന്ന് തേജസ്വി യാദവ് ആഹ്വാനം ചെയ്തു.
ബംഗാളിൽ ബി.ജെ.പിയുടെ വളർച്ചയും അധികാരത്തിൽ വരുന്നതും തടയലാണ് പാർട്ടിയുടെ പ്രഥമ പരിഗണനയെന്ന് യാദവ് വ്യക്തമാക്കി. എന്നാൽ, തൃണമൂലുമായി ചേർന്ന് മത്സരിക്കുമോ എന്ന ചോദ്യത്തോട് അദ്ദേഹം കൃത്യമായി പ്രതികരിച്ചില്ല.
താനും ആർ.ജെ.ഡി നേതാവ് ലാലുപ്രസാദ് യാദവും പരസ്പര ബഹുമാനമുള്ളവരാണെന്ന് മമത പറഞ്ഞു. ഏറ്റവും വലിയ കാര്യം ധൈര്യത്തിനുള്ള പിന്തുണയാണ്. തേജസ്വി ഭായ് ബി.ജെ.പിക്കെതിരെ യുദ്ധം ചെയ്യുന്നു. അതോടൊപ്പം ഞങ്ങളും ചേരുന്നു -മമത പറഞ്ഞു.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
