ഇന്ത്യൻ ബഹിരാകാശ നിലയത്തിന്റെ ആദ്യ മൊഡ്യൂൾ ഉടൻ വിക്ഷേപിക്കും, കാഴ്ചയിൽ ‘6 ബിഎച്ച്കെ അപ്പാർട്മെന്റ്’ -ശുഭാൻഷു ശുക്ല
text_fieldsശുഭാൻഷു ശുക്ല
ഇന്ത്യൻ ബഹിരാകാശ നിലയത്തിന്റെ ആദ്യ മൊഡ്യൂൾ ഉടൻ വിക്ഷേപിക്കാൻ ഇന്ത്യൻ ബഹിരാകാശ ഗവേഷണ സംഘടന (ഐഎസ്ആർഒ) തയാറെടുക്കുകയാണ്. ഈ തദ്ദേശീയ നിലയത്തിന്റെ നിർമാണത്തിലാണ് ഐഎസ്ആർഒ ടീമുകൾ. കാഴ്ചയിൽ ആറ് ബിഎച്ച് കെ അപ്പാർട്മെന്റിനോളം വലുപ്പമുള്ള മോഡുലാർ ശൈലിയിലായിരിക്കും സ്പേസ് സ്റ്റേഷന്റെ രൂപമെന്ന് ഗ്രൂപ് ക്യാപ്റ്റൻ ശുഭാൻഷു ശുക്ല അഭിപ്രായപ്പെട്ടു.
ഇന്ത്യൻ ബഹിരാകാശ നിലയത്തിന്റെ ആദ്യ മൊഡ്യൂൾ ഐഎസ്ആർഒ ടീം രൂപകൽപന ചെയ്യുകയാണെന്നും ഈ ഇന്ത്യൻ ബഹിരാകാശ നിലയം (ബിഎഎസ്) ഇന്ത്യയുടെ തദ്ദേശീയ ബഹിരാകാശ നിലയമായിരിക്കും.ബഹിരാകാശയാത്രികരുടെ ഗ്രൂപ് ക്യാപ്റ്റൻ ശുഭാൻഷു ശുക്ല ഒരു മാധ്യമ പരിപാടിയിൽ വെളിപ്പെടുത്തി. ഇന്ത്യൻ ബഹിരാകാശയാത്രികർക്ക് താമസ സൗകര്യവും പരീക്ഷണ സൗകര്യങ്ങളും ബിഎഎസിൽ ഉണ്ടായിരിക്കും.
ഈ വർഷം ആദ്യം, ബിഎഎസിന്റെ ആദ്യ മൊഡ്യൂൾ 2028 ൽ വിക്ഷേപിക്കുമെന്ന് ഐഎസ്‌ആർഒ ചെയർമാൻ വി. നാരായണൻ പ്രസ്താവിച്ചിരുന്നു. 2035 ഓടെ ഇന്ത്യൻ ബഹിരാകാശ നിലയത്തിന്റെ അഞ്ച് മൊഡ്യൂളുകൾ സ്ഥാപിക്കാൻ ഇന്ത്യ തയാറെടുക്കുകയാണ്. അഞ്ച് മൊഡ്യൂളുകളും സംയോജിപ്പിച്ച് സമ്പൂർണ ഇന്ത്യൻ ബഹിരാകാശ നിലയം നിർമിക്കും .
ബിഎഎസ് ഭൂമിയിൽ നിന്ന് 450 കിലോമീറ്റർ ഉയരത്തിൽ ഭൂമിയുടെ താഴ്ന്ന ഭ്രമണപഥത്തിലാണ് (LEO) സ്ഥാപിക്കുക. ഇതോടെ, സ്വന്തമായി ബഹിരാകാശ നിലയമുള്ള തിരഞ്ഞെടുത്ത രാജ്യങ്ങളുടെ കൂട്ടത്തിൽ ഇന്ത്യയും ചേരും. ലോകത്ത് രണ്ട് ബഹിരാകാശ നിലയങ്ങൾ മാത്രമേയുള്ളൂ: അഞ്ച് ബഹിരാകാശ ഏജൻസികൾ സംയുക്തമായി പ്രവർത്തിപ്പിക്കുന്ന അന്താരാഷ്ട്ര ബഹിരാകാശ നിലയം (ISS), മറ്റൊന്ന് ചൈനയുടെ ടിയാൻഗോങ് സ്റ്റേഷനും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

