Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightപട്ടികജാതിക്കാരുടെ...

പട്ടികജാതിക്കാരുടെ കുടിവെള്ള ടാങ്കിൽ വിസർജ്യം കലക്കിയത് അന്വേഷിക്കാനെത്തി; കലക്ടർ മടങ്ങിയത് ​​ക്ഷേത്ര പ്രവേശനത്തിനും ഉത്തരവിട്ട്

text_fields
bookmark_border
പട്ടികജാതിക്കാരുടെ കുടിവെള്ള ടാങ്കിൽ വിസർജ്യം കലക്കിയത് അന്വേഷിക്കാനെത്തി; കലക്ടർ മടങ്ങിയത് ​​ക്ഷേത്ര പ്രവേശനത്തിനും ഉത്തരവിട്ട്
cancel

താഴ്ന്ന ജാതിക്കാർ ഉപയോഗിക്കുന്ന കുടിവെള്ള ടാങ്കിൽ മനുഷ്യ വിസർജ്യം കലക്കിയത് അന്വേഷിക്കാനെത്തിയ കലക്ടറും എസ്.പിയും മടങ്ങിയത് പ്രദേശവാസികൾക്ക് ക്ഷേത്രത്തിൽ പ്രവേശന സൗകര്യമൊരുക്കിയ ശേഷം. തമിഴ്നാട്ടിലെ പുതുക്കോ​​ൈട്ട ജില്ലയിലെ വെ​ൈങ്കവയൽ എന്ന ഗ്രാമത്തിലാണ് സംഭവം.

പ്രദേശത്തെ പട്ടികജാതിക്കാരായ മൂന്ന് കുട്ടികളെ അസുഖത്തെ തുടർന്ന് അടുത്തിടെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു. ഡോക്ടറുടെ നിർദേശപ്രകാരം കുടിവെള്ളത്തിന് ആശ്രയിക്കുന്ന ടാങ്ക് പരിശോധിച്ചപ്പോൾ അതിൽ മനുഷ്യ വിസർജ്യം കണ്ടെത്തി. ഇത് വ്യാപക പ്രതിഷേധത്തിനിടയാക്കി.

സംഭവം അന്വേഷിക്കാനും പ്രദേശത്ത് സംഘടിപ്പിച്ച മെഡിക്കൽ ക്യാമ്പ് സന്ദർശിക്കാനുമാണ് കലക്ടർ കവിത രാമുവും പൊലീസ് സൂപ്രണ്ട് വന്ദിത പാണ്ഡെയും സ്ഥലത്തെത്തിയത്. തങ്ങൾക്ക് കാലങ്ങളായി മേൽജാതിക്കാർ ക്ഷേത്രത്തിൽ പ്രവേശനം അനുവദിക്കുന്നില്ലെന്ന് താഴ്ന്ന ജാതിക്കാർ പരാതിപ്പെട്ടു. ഇതോടെ ക്ഷേത്രത്തിൽ പട്ടികജാതിക്കാർക്കും പ്രവേശനം അനുവദിക്കണമെന്ന് കലക്ടർ ഉടൻ ഉത്തരവിട്ടു. പട്ടികജാതിക്കാർക്കെതിരായ അതിക്രമത്തിന് ഏതാനും പേർക്കെതിരെ കേസെടുക്കുകയും ചെയ്തിട്ടുണ്ട്. പ്രദേശത്ത് നിരീക്ഷണ കാമറകൾ സ്ഥാപിക്കുമെന്നും കലക്ടർ ഗ്രാമവാസികൾക്ക് മുന്നറിയിപ്പ് നൽകി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:temple entryTamil NaduScheduled Caste issue
News Summary - The drinking water tank used by the Scheduled Castes was mixed with excrement to be investigated; Collector also ordered temple entry
Next Story