Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_right‘ജീവിച്ചിരിക്കുന്ന...

‘ജീവിച്ചിരിക്കുന്ന മരിച്ചവ​രെ സൃഷ്ടിക്കുന്ന രോഗം, അതു പടരാൻ അനുവദിക്കരുത്’; രാജ്യസഭയിലെ കന്നി പ്രസംഗത്തിൽ എസ്.ഐ.ആറിനെതിരെ കമൽഹാസൻ

text_fields
bookmark_border
‘ജീവിച്ചിരിക്കുന്ന മരിച്ചവ​രെ സൃഷ്ടിക്കുന്ന രോഗം, അതു പടരാൻ അനുവദിക്കരുത്’; രാജ്യസഭയിലെ കന്നി പ്രസംഗത്തിൽ എസ്.ഐ.ആറിനെതിരെ കമൽഹാസൻ
cancel
Listen to this Article

ന്യൂഡൽഹി: പാർലമെന്റിൽ നടത്തിയ വികാരഭരിതവും തീക്ഷ്ണവുമായ തന്റെ കന്നി പ്രസംഗത്തിൽ എസ്.ഐ.ആറിനെതിരെ കടന്നാക്രമിച്ച് നടനും എം.പിയും മക്കൾ നീതി മയ്യം പ്രസിഡന്റുമായ കമൽ ഹാസൻ.

എസ്.ഐ.ആർ വോട്ടർ പട്ടികയെക്കുറിച്ച് ആശങ്ക ഉന്നയിച്ച അദ്ദേഹം, പശ്ചിമ ബംഗാൾ മുഖ്യമന്ത്രി മമത ബാനർജിയുടെ പോരാട്ടത്തെ പിന്തുണക്കുന്നുവെന്നും എസ്.ഐ.ആർ തമിഴ്‌നാട്ടിൽ ഒരു കോടി വോട്ടർമാരെ പുറന്തള്ളിയേക്കുമെന്നും പറഞ്ഞു.

ബിഹാറിലെ എസ്.ഐ.ആറിനെ ഉദ്ധരിച്ച് സംസ്ഥാനം ജീവിച്ചിരിക്കുന്ന നിരവധി മരിച്ചവരുടെ നാടായി മാറിയിരിക്കുന്നുവെന്നും ഈ രോഗം രാജ്യത്തുടനീളം പടരാൻ അനുവദിക്കരുതെന്നും അദ്ദേഹം പറഞ്ഞു. എന്നാൽ, തെരഞ്ഞെടുപ്പ് കമീഷൻ തീർച്ചയായും ഈ രോഗം പടരാൻ സഹായിക്കുന്നുവെന്നും കമൽ ഹാസൻ ആഞ്ഞടിച്ചു.

എന്റെ ആസന്നമായ ആശങ്ക വരാനിരിക്കുന്ന തെരഞ്ഞെടുപ്പുകളെക്കുറിച്ചാണ്. വർത്തമാനകാലത്തെക്കുറിച്ച് മാത്രം ചിന്തിച്ചുകൊണ്ട് ഞാനതെക്കുറിച്ച് എഴുതി. ‘ജീവിച്ചിരിക്കുന്ന മരിച്ചവരുടെ അക്ഷരത്തെറ്റ് പരിശോധിച്ച കഥ’ എന്നാണ് ഞാനിതിനെ വിളിക്കുന്നത്.

ഞങ്ങൾ വോട്ട് ചെയ്യാൻ ആഗ്രഹിക്കുന്നു. തെരഞ്ഞെടുപ്പ് കമീഷൻ ഞങ്ങളുടെ വോട്ടവകാശം പരിശോധിക്കുന്നു. അവർ അക്ഷരത്തെറ്റുകളും വിലാസങ്ങളും പരിശോധിക്കുന്നു. അതും തെറ്റായി. തമിഴ്‌നാട്ടിൽ ഉടൻ തന്നെ ഒരു കോടിയോളം ജീവനുള്ള മരിച്ചവർ കടലാസിൽ ഉണ്ടാകുമെന്ന് ഞങ്ങൾ ഭയപ്പെടുവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ഈ വഴിതിരിച്ചുവിടലിൽ ഞങ്ങളെ സഹായിക്കാൻ നിങ്ങൾ വിസമ്മതിച്ചാൽ, പകുതി വെന്ത നിയമവിരുദ്ധമായ തെരഞ്ഞെടുപ്പ് വിജയമല്ലാതെ മറ്റൊന്നും നിങ്ങൾക്ക് നേടാനാവില്ലെന്നും കമൽ ഹാസൻ പറഞ്ഞു.

ഈ ജനാധിപത്യം വ്യക്തി വ്യത്യാസങ്ങളെ മറികടക്കും. പക്ഷേ, ഒരിക്കലും ആളുകളെ മറികടക്കരുത്. ഞങ്ങൾ അത് അനുവദിക്കില്ല. ആരും അമരൻമാരാല്ല. ഒരു സർക്കാറിനും സ്ഥിരത കൈവരിക്കാൻ കഴിയില്ല. ഈ ലോകചരിത്രത്തിൽ ഒരു സർക്കാരും ഇതുവരെ അത് നേടിയിട്ടില്ല. ഒരിക്കലും നേടുകയുമില്ല. പുരോഗമന ജനാധിപത്യത്തോടൊപ്പം വളരാൻ എല്ലാവരോടും അഭ്യർത്ഥിച്ചുകൊണ്ട് കമൽഹാസൻ പറഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:TamilnaduKamal HaasanRajya Sabha MPSIR
News Summary - 'The disease that creates the living dead, don't let it spread'; Kamal Haasan against SIR in his maiden speech in Rajya Sabha
Next Story