Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
rajadhani express
cancel
Homechevron_rightNewschevron_rightIndiachevron_rightഡൽഹി-ഗോവ രാജധാനി...

ഡൽഹി-ഗോവ രാജധാനി എക്​സ്​പ്രസ് തുരങ്കത്തിനുള്ളിൽ​ പാളം തെറ്റി

text_fields
bookmark_border

മുംബൈ: ഡൽഹിയിൽനിന്ന് ഗോവയിലേക്ക്​ വന്ന രാജധാനി എക്​സ്​പ്രസ്​ ട്രെയിൻ പാളം തെറ്റി. ശനിയാഴ്ച പുലർച്ചെ 4.15ന്​ മഹാരാഷ്ട്രയിലെ രത്‌നഗിരിയിലെ തുരങ്കത്തിനുള്ളിലാണ്​ സംഭവം.

ഡൽഹിയിലെ ഹസ്രത്ത് നിസാമുദ്ദീൻ സ്​റ്റേഷനിൽനിന്ന്​ മഡ്ഗാവ് സ്​റ്റേഷനിലേക്ക്​ വരുന്ന ട്രെയിൻ കാർബൂഡ് ടണലിനുള്ളിൽ പാളം തെറ്റുകയായിരുന്നുവെന്ന്​ അധികൃതർ അറിയിച്ചു.

സംഭവത്തിൽ യാത്രക്കാർക്ക്​ പരിക്കേറ്റിട്ടില്ലെന്നും മുംബൈയിൽനിന്ന് 325 കിലോമീറ്റർ അകലെയാണ് അപകടമുണ്ടായതെന്നും അധികൃതർ പറഞ്ഞു.

തുരങ്കത്തിലുണ്ടായിരുന്ന പാറക്കഷ്​ണമാണ്​ പാളം തെറ്റാൻ കാരണം. രാവിലെ 8.18ന്​ ചക്രങ്ങൾ പാളത്തിലേക്ക്​ തിരിച്ച്​ കയറ്റുകയും 8.45ഓടെ ട്രെയിൻ പുറപ്പെടുകയും ചെയ്​തു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:derailedRajdhani Express
News Summary - The Delhi-Goa Rajdhani Express derailed inside the tunnel
Next Story