സഭാ ചർച്ചകളുടെ നിലവാരം കുറയുന്നത് ആശങ്കജനകം -ഓം ബിർള
text_fieldsപട്ടിക വിഭാഗ ക്ഷേമ കമ്മിറ്റി ചെയർപേഴ്സൺമാരുടെ ദേശീയ സമ്മേളനം ലോക്സഭ സ്പീക്കർ ഓം ബിർള ഉദ്ഘാടനം ചെയ്യുന്നു
ന്യൂഡൽഹി: നിയമസഭകളിലെ ചർച്ചകളുടെ നിലവാരം കുറയുന്നതും അംഗങ്ങളുടെ മോശം പെരുമാറ്റവും ആശങ്കജനകമാണെന്ന് ലോക്സഭ സ്പീക്കർ ഒം ബിർള. ദേശീയ പ്രാധാന്യമുള്ള വിഷയങ്ങളിൽ അംഗങ്ങൾ പാർട്ടി രാഷ്ട്രീയത്തിനതീതമായി പ്രവർത്തിക്കണമെന്നും അദ്ദേഹം പറഞ്ഞു. ഒഡിഷയിലെ ഭുവനേശ്വറിൽ പാർലമെന്റ്, സംസ്ഥാന നിയമസഭകളിലെ പട്ടിക വിഭാഗ ക്ഷേമ കമ്മിറ്റി ചെയർപേഴ്സൺമാരുടെ ദേശീയ സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
സാമൂഹിക നീതിയും സമത്വവും ഇന്ത്യൻ ജനാധിപത്യത്തിന്റെ അടിസ്ഥാന ശിലയാണ്. ക്ഷേമ പദ്ധതികൾ പാർശ്വവത്കൃത വിഭാഗങ്ങളിലെത്തി അവരെ ശാക്തീകരിക്കുന്നെന്ന് ഉറപ്പാക്കാൻ സർക്കാർ ഫണ്ടുകളുടെ ഉപയോഗത്തിന് നിരീക്ഷണ സംവിധാനം വേണം. നീതിയും സമത്വവുമുള്ളപ്പോൾ മാത്രമേ 2047ഓടെ വികസിത ഭാരതം സാധ്യമാകൂവെന്നും അദ്ദേഹം പറഞ്ഞു.
കയറ്റുമതി വർധിപ്പിക്കും -പീയൂഷ്
ന്യൂഡൽഹി: രാജ്യത്തിന്റെ കയറ്റുമതി വർധിപ്പിക്കാനായി സർക്കാർ ഉടൻ തന്നെ വിവിധ നടപടികൾ സ്വീകരിക്കുമെന്ന് വാണിജ്യ-വ്യവസായ മന്ത്രി പീയൂഷ് ഗോയൽ പറഞ്ഞു. ഇന്ത്യൻ ഉൽപന്നങ്ങൾക്ക് യു.എസ് ഏർപ്പെടുത്തിയ 50 ശതമാനം തീരുവ ചെമ്മീൻ, തുകൽ, പാദരക്ഷകൾ, തുണിത്തരങ്ങൾ തുടങ്ങിയ മേഖലകളെ ദോഷകരമായി ബാധിക്കുമെന്ന ആശങ്ക നിലനിൽക്കുകയാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

