Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightഓരോ...

ഓരോ ഇന്ത്യക്കാരന്‍റെയും മനസിൽ പതി​ഞ്ഞ ദിനം; ഹോക്കി ടീമിനെ അഭിനന്ദിച്ച്​ മോദി

text_fields
bookmark_border
ഓരോ ഇന്ത്യക്കാരന്‍റെയും മനസിൽ പതി​ഞ്ഞ ദിനം; ഹോക്കി ടീമിനെ അഭിനന്ദിച്ച്​ മോദി
cancel

ന്യൂഡൽഹി: ജർമ്മനിയെ തോൽപ്പിച്ച്​ ഒളിമ്പിക്​സ്​ ഹോക്കിയിൽ വെങ്കല മെഡൽ നേടിയ ഇന്ത്യൻ പുരുഷ ടീമിനെ അഭിനന്ദിച്ച്​ പ്രധാനമന്ത്രി നരേന്ദ്ര മോദി. ചരിത്രമാണ്​ ടോക്യോയിൽ പിറന്നിരിക്കുന്നതെന്ന്​ മോദി ട്വീറ്റ്​ ചെയ്​തു.

ഓരോ ഇന്ത്യക്കാ​ര​േന്‍റയും മനസിൽ പതിഞ്ഞ ദിനമാണിത്​. നമ്മുടെ ഹോക്കി ടീം വെങ്കലമെഡൽ രാജ്യത്തെത്തിച്ചിരിക്കുന്നു. വിജയത്തിലൂടെ ടീം രാജ്യത്തിന്‍റെ മുഴുവൻ ശ്രദ്ധ പിടിച്ചുപറ്റിയെന്നും മോദി വ്യക്​തമാക്കി. രാജ്യം നിങ്ങളെയോർത്ത്​ അഭിമാനിക്കുകയാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

ചരിത്രവിജയം ഹോക്കിയിൽ പുതുയുഗത്തിന്​ തുടക്കം കുറിക്കുമെന്ന്​ രാഷ്​ട്രപതി രാംനാഥ്​ കോവിന്ദും പ്രതികരിച്ചു.

41 വർഷത്തിന്​ ശേഷമാണ്​ ഇന്ത്യൻ ഹോക്കി ടീം ഒളിമ്പിക്​സ്​ മെഡൽ സ്വന്തമാക്കുന്നത്​. ജർമ്മനിക്കെതിരെയുള്ള മത്സരം 5-4നാണ്​ ഇന്ത്യ വിജയിച്ചത്​.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Hockey team
News Summary - The day that stuck in the mind of every Indian; Modi congratulates hockey team
Next Story