Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightസർക്കാറി​െൻറ പിടിവാശി...

സർക്കാറി​െൻറ പിടിവാശി കോട്ടമേൽപ്പിച്ച ഇന്ത്യയുടെ ആഗോള പ്രതിച്ഛായക്ക് ക്രിക്കറ്റ്​ താരങ്ങളുടെ ട്വീറ്റ്​ കൊണ്ട്​ പരിഹാരം കാണാനാവില്ല -തരൂർ

text_fields
bookmark_border
സർക്കാറി​െൻറ പിടിവാശി കോട്ടമേൽപ്പിച്ച ഇന്ത്യയുടെ ആഗോള പ്രതിച്ഛായക്ക് ക്രിക്കറ്റ്​ താരങ്ങളുടെ ട്വീറ്റ്​ കൊണ്ട്​ പരിഹാരം കാണാനാവില്ല -തരൂർ
cancel

ന്യൂഡൽഹി: തലസ്ഥാനത്ത്​ പ്രതിഷേധിക്കുന്ന കർഷകരെ പിന്തുണച്ചുകൊണ്ട്​ ട്വീറ്റിട്ട പോപ്​ ഗായിക റിഹാനക്കെതിരെ ക്രിക്കറ്റ്​ താരങ്ങൾ ഉൾപ്പെടെയുള്ളവർ രംഗത്തെത്തിയത്​ അമ്പരപ്പിക്കുന്നുവെന്ന്​ കോൺഗ്രസ്​ എം.പി ശശി തരൂർ.

കേന്ദ്ര സർക്കാറി​െൻറ പിടിവാശിയും ജനാധിപത്യ വിരുദ്ധ സ്വഭാവവും കാരണം കോട്ടം തട്ടിയ ഇന്ത്യയുടെ ആഗോള പ്രതിച്ഛായക്ക്​ ക്രിക്കറ്റ്​ താരങ്ങളുടെ ട്വീറ്റ്​ കൊണ്ട്​ പരിഹാരം കാണാനാവില്ലെന്നും ശശി തരൂർ അഭിപ്രായപ്പെട്ടു. ത​െൻറ ട്വിറ്റർ ഹാൻഡിലിലാണ്​ തരൂർ ഇങ്ങനെ അഭിപ്രായപ്പെട്ടത്​.

''പാശ്ചാത്യ സെലിബ്രിറ്റിക്കെതിരെ പ്രതികരിക്കാൻ കേന്ദ്ര സർക്കാറിന്​ ഇന്ത്യൻ സെലിബ്രിറ്റികളെ ലഭിച്ചത്​ അമ്പരപ്പിക്കുന്നു​. കേന്ദ്ര സർക്കാറി​െൻറ പിടിവാശിയും ജനാധിപത്യ വിരുദ്ധ സ്വഭാവവും കാരണം കോട്ടം തട്ടിയ ഇന്ത്യയുടെ ആഗോള പ്രതിച്ഛായക്ക്​ ക്രിക്കറ്റ്​ താരങ്ങളുടെ ട്വീറ്റ്​ കൊണ്ട്​ പരിഹാരം കാണാനാവില്ല. കർഷക നിയമങ്ങൾ പിൻവലിച്ച്​ പരിഹാരങ്ങൾ ചർച്ച ചെയ്യൂ, ഇന്ത്യയെ നിങ്ങൾക്ക്​ ഒരുമിപ്പിക്കാം'' -എന്നായിരുന്നു തരൂരി​െൻറ ട്വീറ്റ്​.

കർഷക പ്രതിഷേധത്തെ കുറിച്ചുള്ള ചർച്ചയെ എതിർക്കുന്ന കേന്ദ്ര സർക്കാറി​െൻറയും സ്​പീക്കറുടെയും മനോഭാവത്തെ കുറിച്ച്​ തനിക്ക്​ മനസ്സിലാവുന്നി​ല്ലെന്ന്​ മറ്റൊരു ട്വീറ്റിൽ തരൂർ അഭിപ്രായപ്പെട്ടു.

പോപ്​ ഗായിക റിഹാനക്കെതിരെ സചിൻ ടെണ്ടുൽക്കർ, രവി ശാസ്​ത്രി, അനിൽ കുംബ്ലെ തുടങ്ങിയവർ ട്വിറ്ററിൽ പ്രതികരണവുമായി രംഗത്തു വന്നിരുന്നു. 'ഇന്ത്യ ഒരുമിച്ച്​', ഇന്ത്യ ​പ്രൊപ്പഗണ്ടക്കെതിരെ' എന്നീ ഹാഷ്​ ടാഗുകളിട്ടുകൊണ്ടായിരുന്നു താരങ്ങളുടെ ട്വീറ്റുകൾ.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:shashi tharoor
News Summary - The damage done to India's global image by GoI's obduracy &undemocratic behaviour can't be remedied by a cricketer's tweets.
Next Story