Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
The Covid patient from Love You Zindagi viral video has died
cancel
Homechevron_rightNewschevron_rightIndiachevron_right'ലവ്​ യു സിന്ദഗി...'...

'ലവ്​ യു സിന്ദഗി...' ആശുപത്രി കിടക്കയിൽ നിന്ന്​ വൈറലായ യുവതിയും മരണത്തിന്​ കീഴടങ്ങി

text_fields
bookmark_border

കോവിഡ്​ ബാധിച്ച്​ ആശുപത്രി കിടക്കയിൽ ഓക്​സിജൻ മാസ്​കുമായി കഴിയു​േമ്പാഴും ആത്മവിശ്വാസം കൈവിടാതെ 'ലവ്​ യു സിന്ദഗി' വിഡിയോയിലൂടെ വൈറലായ യുവതിയും മരണത്തിന്​ കീഴടങ്ങി. ആശുപത്രി കിടക്കയിൽ ഓക്​സിജൻ മാസ്​കുമായിരിക്കുന്ന 30കാരി പാട്ടിനൊപ്പം ചെറിയ ചുവടുകൾ പങ്കുവെക്കുന്ന വിഡിയോ ​േഡാ. മോണിക്ക ലാ​ങ്കേയാണ്​ ട്വിറ്ററിൽ പോസ്റ്റ്​ ചെയ്​തത്​​.

കോവിഡ്​ അത്യാഹിത വാർഡിൽ കഴിയുന്ന യുവതിയുടെ വിഡിയോ നിമിഷങ്ങൾക്കം വൈറലായിരുന്നു. ഷാരൂഖ്​ ഖാന്‍റെയും ആലിയ ഭട്ടിന്‍റെയും ഡിയർ സിന്ദഗി എന്ന ചിത്രത്തിലെ ലവ്​ യു സിന്ദഗി എന്ന ഗാനത്തിനായിരുന്നു യുവതിയുടെ ആക്ഷൻ.

ലവ്​ യു സിന്ദഗി എന്ന പേരിൽ നിരവധി പേർ ഈ വിഡിയോ ഏറ്റെടുത്തിരുന്നു. എന്നാൽ വിഡിയോ പങ്കുവെച്ച ഡോക്​ടർ തന്നെ യുവതിയുടെ മരണവിവരം മേയ്​ 13ന്​ ട്വിറ്ററിലൂടെ അറിയിക്കുകയായിരുന്നു. 'ക്ഷമിക്കണം, ധീരയായ പെൺകുട്ടിയെ നമുക്ക്​ നഷ്​ടമായിരിക്കുന്നു' -ഡോക്​ടർ കുറിച്ചു.

പെൺകുട്ടിയുടെ ആരോഗ്യവിവരവും ഡോക്​ടർ ഇടക്കിടെ പങ്കുവെച്ചിരുന്നു. ഐ.സി.യു കിടക്ക ലഭിച്ചെങ്കിലും ആരോഗ്യനിലയിൽ മാറ്റമില്ലാതെ തുടരുകയാണെന്ന്​ മേയ്​ 10ന്​ ഡോക്​ടർ അറിയിച്ചിരുന്നു.

മേയ്​ എട്ടിനാണ്​ പെൺകുട്ടിയുടെ വൈറൽ വിഡിയോ ഡോക്​ടർ പങ്കുവെച്ചത്​. ​അത്യാസന്ന നിലയിലായിരുന്നിട്ടും ഐ.സി.യു ബെഡ്​ ലഭിച്ചില്ലെന്ന കുറിപ്പിനൊപ്പമാണ്​ വിഡിയോ പങ്കുവെച്ചത്​. 10 ദിവസമായി കോവിഡ്​ ബാധിച്ച്​ ചികിത്സയിലാണ്​. എൻ.ഐ.വി പിന്തുണയോടെയാണ്​ കഴിയുന്നത്​. റെംഡിസിവർ മരുന്ന്​ നൽകുകയും പ്ലാസ്​മ തെറപ്പിക്ക്​ വിധേയമാക്കുകയും ചെയ്​തിരുന്നു. അവൾ ധീരയാണ്​. പാട്ട്​ കേ​േട്ടാ​ട്ടെയെന്ന്​ അവൾ ആരാഞ്ഞിരുന്നു. ഞാൻ അനുവദിക്കുകയും ചെയ്​തു. പ്രതീക്ഷ കൈവിടില്ല -ഡോക്​ടർ ട്വിറ്ററിൽ കുറിച്ചു.

യുവതിയുടെ ആത്മവി​ശ്വാസത്തെ അഭിനന്ദിച്ച്​ നിരവധി പേർ രംഗത്തെത്തിയിരുന്നു. യുവതിയുടെ മരണത്തിൽ നിരവധി പേർ ദുഃഖം രേഖപ്പെടുത്തുകയും ചെയ്​തു.


Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Viral Video​Covid 19Covid DeathLove You Zindagi
News Summary - The Covid patient from Love You Zindagi viral video has died
Next Story