Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
rahul gandhi
cancel
Homechevron_rightNewschevron_rightIndiachevron_rightവാക്​സിനാണ്​...

വാക്​സിനാണ്​ രാജ്യത്തിനാവശ്യം, അതിനായി നിങ്ങൾ ശബ്​ദമുയർത്തണം -രാഹുൽ ഗാന്ധി

text_fields
bookmark_border

ന്യൂഡൽഹി: രാജ്യം നേരിടുന്ന കോവിഡ്​ വാക്​സിൻ പ്രതിസന്ധിക്കെതിരെ വീണ്ടും ആഞ്ഞടിച്ച്​ കോൺഗ്രസ്​ നേതാവ്​ രാഹുൽ ഗാന്ധി. 'രാജ്യത്തിന്​ ആവശ്യം കോവിഡ്​ വാക്​സിനാണ്​. ഇതിനായി നിങ്ങൾ ശബ്ദമുയർത്തേണ്ടതുണ്ട്​. സുരക്ഷിതമായ ജീവിതത്തിന് എല്ലാവർക്കും അവകാശമുണ്ട്' -രാഹുൽ ഗാന്ധി ട്വിറ്ററിൽ കുറിച്ചു. എല്ലാവർക്കും വാക്​സിൻ​ നൽകാൻ തുറന്ന്​ സംസാരിക്കണമെന്ന ഹാഷ്​ടാഗോട്​ കൂടിയാണ്​ ട്വീറ്റ്​ പങ്കു​െവച്ചിട്ടുള്ളത്​.

രാജ്യത്ത്​ കോവിഡ്​ കേസുകൾ ദിനം​പ്രതി വർധിക്കുന്നതിനിടയിൽ വാക്​സിൻ ക്ഷാമം നേരിടുന്നത്​ പ്രതിസന്ധി തീർക്കുന്നുണ്ട്​. രാജ്യത്താകമാനം 1,68,912 പേർക്കാണ്​ കഴിഞ്ഞ 24 മണിക്കൂറിനിടെ കോവിഡ് ബാധിച്ചത്​. 904 പേർ മരിക്കുകയും ചെയ്​തു. പല സംസ്​ഥാനങ്ങളിലും രണ്ട്​ ദിവസത്തേക്ക്​ മാത്രമുള്ള വാക്​സിനാണ്​ ബാക്കിയുള്ളത്​.

വാക്​സിൻ വിതരണത്തിലെ കേന്ദ്രസർക്കാർ സമീപനത്തിനെതിരെ നേരത്തെയും രാഹുൽ ഗാന്ധി വിമർശിച്ചിരുന്നു. കേന്ദ്ര സർക്കാറിന്‍റെ ദീർഘവീക്ഷണമില്ലായ്മയും കോവിഡ് പ്രതിരോധത്തിലെ അലംഭാവവും ശാസ്ത്രലോകവും വാക്സിൻ നിർമാതാക്കളും എടുത്ത പരിശ്രമത്തെ ദുർബലപ്പെടുത്തിയെന്നായിരുന്നു അദ്ദേഹത്തിന്‍റെ വിമർശനം.

ആവശ്യക്കാർക്കെല്ലാം എത്രയും വേഗം വാക്സിൻ ലഭ്യമാക്കണമെന്ന്​ പ്രധാനമന്ത്രിക്ക് അയച്ച കത്തിൽ അദ്ദേഹം ആവശ്യപ്പെട്ടിരുന്നു. അനിയന്ത്രിതമായി വാക്​സിൻ കയറ്റിയയച്ചതും കേന്ദ്ര സർക്കാറിന്‍റെ പിടിപ്പുകേടുമാണ്​ പ്രശ്​നം രൂക്ഷമാക്കി​യതെന്ന്​ കോൺഗ്രസ്​ അധ്യക്ഷ സോണിയ ഗാന്ധിയും കഴിഞ്ഞദിവസം കുറ്റ​പ്പെടുത്തിയിരുന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:vaccine#Covid19Rahul Gandhi
News Summary - The country needs a vaccine, you have to speak up for it - Rahul Gandhi
Next Story