രാജ്യം എല്ലാവരുടേതും –യോഗിക്കെതിരെ ജെ.ഡി.യു
text_fieldsന്യൂഡൽഹി: ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥിെൻറ വംശീയ പരാമർശത്തിനെതിരെ ജനതാദൾ യുനൈറ്റഡ് രംഗത്ത്. രാജ്യം എല്ലാ പൗരന്മാരുടേതുമാണ്. അതിൽ ഹൈന്ദവ, ഇസ്ലാം, ക്രൈസ്തവ ചേരിതിരിവ് പാടില്ലെന്ന് ദൾ അധ്യക്ഷൻ ലാലൻ സിങ് പ്രതികരിച്ചു. നാനാത്വത്തിൽ ഏകത്വമാണ് രാജ്യത്തിെൻറ ഏറ്റവും വലിയ സവിശേഷത. അത് തകർക്കുന്ന നീക്കങ്ങൾ ഒരു പാർട്ടിയിൽനിന്നും നേതാവിൽനിന്നും ഉണ്ടാകരുതെന്ന് അദ്ദേഹം പറഞ്ഞു.
അബ്ബാ ജാന്‍ എന്നു വിളിക്കാത്തവര്‍ക്ക് 2017 വരെ യു.പിയില്‍ റേഷന്‍ കിട്ടിയിരുന്നില്ലെന്നായിരുന്നു യോഗിയുടെ വിവാദ പ്രസ്താവന. യു.പിയിലെ ഖുഷിനഗറില്‍ നടന്ന പരിപാടിക്കിടെയായിരുന്നു യോഗി ഇങ്ങനെ പറഞ്ഞത്. 2017വരെ പൊതുവിതരണ സമ്പ്രദായം ഫലപ്രദമായിരുന്നില്ലെന്ന് അവകാശപ്പെട്ട യോഗി, 'അബ്ബാ ജാന്‍' (മുസ്ലിംകൾ പിതാവിനെ വിളിക്കുന്ന പേര്) എന്നു വിളിക്കുന്നവര്‍ക്ക് മാത്രമേ റേഷന്‍ കിട്ടാറുണ്ടായിരുന്നുള്ളൂ എന്നാണ് ആരോപിച്ചത്.
വാക്കുകള്‍ സൂക്ഷിച്ച് ഉപേയാഗിക്കണമെന്ന മുന്നറിയിപ്പുമായി അഖിലേഷ് യാദവ്, ഹേമന്ദ് സോറൻ അടക്കം നേതാക്കൾ രംഗത്തെത്തിയിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

