Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

'രാജ്യവും വ്യക്തികളും സ്വന്തം കരുത്ത് തിരിച്ചറിയണം, പ്രധാനമന്ത്രി ട്രംപിനെ ഭയപ്പെടുന്നു' -രാഹുൽ ഗാന്ധി

text_fields
bookmark_border
Rahul Gandhi
cancel
camera_alt

രാഹുൽ ഗാന്ധി

Listen to this Article

ന്യൂഡൽഹി: പ്രധാനമന്ത്രി നരേന്ദ്ര മോദിയെയും കേന്ദ്ര സർക്കാരിനെയും കടന്നാക്രമിച്ച് പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി. ബജറ്റ് ചർച്ചയിൽ സംസാരിക്കവെയാണ് രാഹുൽ ശക്തമായി കേന്ദ്ര സർക്കാരിനെ വിമർശിച്ചത്. ബജറ്റ് അവതരിപ്പിച്ചശേഷം കേന്ദ്ര സർക്കാർ ചെയ്ത ഏറ്റവും വലിയ വിഢിത്തമാണ് ഇന്ത്യ-യു.എസ് വ്യാപാര കരാർ. കരാറിൽ എന്താണുള്ളതെന്ന് ഇപ്പോഴും വ്യക്തമല്ല. കരാറിൽ ഒപ്പുവെച്ച പ്രധാനമന്ത്രി ട്രംപിനും അമേരിക്കക്കും മുമ്പിൽ കിഴടങ്ങിയെന്നും രാഹുൽ ഗാന്ധി ചർച്ചക്കിടയിൽ പറഞ്ഞു.

അമേരിക്കയെ പോലൊരു രാജ്യത്തിന് ലോകശക്തിയായി നിലനിൽക്കാൻ ഇന്ത്യൻ ഡാറ്റ അനിവാര്യമാണ്. ഡാറ്റ വേണമെങ്കിൽ ഇന്ത്യക്കാരെ തുല്യരായി കാണണമെന്ന് ട്രംപിനോട് പ്രധാനമന്ത്രി പറയണം. 'സാമ്പത്തികം, ഊർജ്ജം തുടങ്ങിയ മേഖലയിൽ രാജ്യം അത്യന്തം ദുർഘടമായ പാതയിലൂടെയാണ് കടന്നുപോകുന്നത്. ഇതിൽ നിന്നും രാജ്യത്തെ എങ്ങനെ രക്ഷിക്കാം എന്ന സമഗ്ര പദ്ധതിയൊന്നും ബജറ്റിലില്ല. ഇതിനിടയിലാണ് യു.എസുമായി കരാറിൽ ഏർപ്പെട്ടത്. 'ഇന്ത്യ സഖ്യം' ആയിരുന്നു കരാറിൽ ഏർപ്പെട്ടിരുന്നതെങ്കിൽ ചില നിർണായക കാര്യങ്ങൾ മുമ്പോട്ട് വെക്കുമായിരുന്നു' എന്ന് രാഹുൽ ഗാന്ധി പറഞ്ഞു. അതേസമയം രാഹുൽ ഗാന്ധി ബജറ്റിലൂന്നി സംസാരിക്കണമെന്ന് സ്പീക്കർ ആവശ്യപ്പെട്ടു.

വ്യാപാര കരാറിനെക്കുറിച്ച് സംസാരിക്കുന്നതിനിടയിൽ എപ്‌സ്റ്റീൻ ഫയലിനെക്കുറിച്ചും രാഹുൽ സഭയിൽ സംസാരിച്ചു. പ്രധാനമന്ത്രിക്കെതിരെ അമേരിക്കയിൽ ഒരു കേസുണ്ട്. അതിനാൽ എപ്‌സ്റ്റീൻ ഫയലിനെ അദ്ദേഹം ഭയക്കുന്നു എന്ന് പറഞ്ഞ രാഹുലിനോട് യാതൊരു ബന്ധവുമില്ലാത്ത കാര്യം പറയരുതെന്ന് പറഞ്ഞുകൊണ്ട് സ്പീക്കർ രാഹുലിന്റെ സംസാരം തടസ്സപ്പെടുത്താൻ ശ്രമിച്ചു. കർഷകർക്ക് സംരക്ഷണം നൽകുമെന്ന് കേന്ദ്രം പറയുമ്പോൾ എത്തരത്തിലുള്ള സംരക്ഷണം എന്ന് വ്യക്തമാക്കുന്നില്ല. ഇത് കർഷകർക്കെതിരെയുള്ള കടുത്ത ദ്രോഹമാണ്. കർഷകർ അടിമകളല്ല എന്ന് ട്രംപിന്റെ മുഖത്ത് നോക്കി പറയുമായിരുന്നു എന്നും രാഹുൽ പറഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - 'The country and individuals should recognize their own strength, the Prime Minister is afraid of Trump' - Rahul Gandhi
Next Story