
നായ്ക്കുട്ടിയെ രക്ഷിക്കാൻ ശ്രമിക്കുന്നതിനിടെ ഒമ്പതാം നിലയിൽനിന്ന് വീണ് 12കാരിക്ക് ദാരുണാന്ത്യം
text_fieldsന്യൂഡൽഹി: ബാൽക്കണിയിൽ കുടുങ്ങിയ നായ്ക്കുട്ടിയെ രക്ഷിക്കാൻ ശ്രമിക്കുന്നതിനിടെ ഒമ്പതാംനിലയിൽനിന്ന് വീണ് 12കാരിക്ക് ദാരുണാന്ത്യം. ഉത്തർപ്രേദശിലെ ഗാസിയാബാദ് പ്രദേശത്താണ് സംഭവം.
ഏഴാം ക്ലാസ് വിദ്യാർഥിനിയായ ജ്യോത്സ്നയാണ് മരിച്ചത്. വീടിന്റെ അകത്തുനിന്ന് തന്റെ വളർത്തുനായുമായി കളിക്കുകയായിരുന്നു പെൺകുട്ടി. ഇതിനിടെ ബാൽക്കണിയിൽ സ്ഥാപിച്ചിരുന്ന വലയിൽ നായ്ക്കുട്ടി കുരുങ്ങി. നായ്ക്കുട്ടിയെ രക്ഷിക്കാൻ ശ്രമിക്കുന്നതിനിടെ ജ്യോത്സനയും നായ്ക്കുട്ടിയും താഴേക്ക് വീഴുകയായിരുന്നു.
മകളുടെ ശബ്ദം കേട്ട് ബാൽക്കണിയിലെത്തിയ അമ്മ കിരൺ പെൺകുട്ടി രക്തത്തിൽ കുളിച്ചുകിടക്കുന്നതാണ് കണ്ടത്. ഉടൻ തന്നെ കുട്ടിയെ ആശുപത്രിയിലെത്തിച്ചെങ്കിലും മരിച്ചു. നായ്ക്കുട്ടിയും മരിച്ചിരുന്നു.
തിങ്കളാഴ്ച ഗ്രേറ്റർ നോയിഡയിൽ 12ാം നിലയിൽനിന്ന് താഴെവീണ് ഒരുവയസുകാരൻ മരിച്ചിരുന്നു. ബാൽക്കണിയിലെ ഗ്രില്ലിന് ഇടയിലൂടെയാണ് കുട്ടി താഴേക്ക് വീണത്.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
