
അയോധ്യയിലെ പള്ളി പരമ്പരാഗത രൂപത്തിലാകില്ല - ഇന്തോ-ഇസ്ലാമിക് കൾച്ചറൽ ഫൗണ്ടേഷൻ
text_fieldsലഖ്നോ: ബാബരി മസ്ജിദ് ഹിന്ദുത്വ ശക്തികൾ തകർത്തതിന് പകരമായി സുപ്രീംകോടതി നിർദേശ പ്രകാരം നൽകിയ ഭൂമിയിൽ നിർമിക്കുന്ന പള്ളി പരമ്പരാഗത രൂപത്തിലായിരിക്കില്ലെന്ന് ഇന്തോ-ഇസ്ലാമിക് കൾച്ചറൽ ഫൗണ്ടേഷൻ. പള്ളിക്ക് ബാബരി മസ്ജിദ് എന്നോ ഏതെങ്കിലും ചക്രവർത്തിയുടേയോ രാജാവിേൻറയോ പേരോ നൽകില്ലെന്നും ഫൗണ്ടേഷൻ സെക്രട്ടറി അത്തർ ഹുൈസൻ പറഞ്ഞു.
മക്കയിലെ കഅ്ബ പോലെ ചതുരാകൃതിയിലാകാനാണ് സാധ്യതയെന്ന് നിർമാണച്ചുമതലയുള്ള വാസ്തു ശിൽപി എസ്.എം. അഖ്തറിനെ ഉദ്ധരിച്ച് അദ്ദേഹം പറഞ്ഞു. പള്ളിക്കും ഒപ്പം നിർമിക്കുന്ന മ്യൂസിയം, ആശുപത്രി, ഗവേഷണ കേന്ദ്രം എന്നിവക്കും ജനങ്ങളിൽ നിന്ന് പണം പിരിക്കുന്നതിന് ഫൗണ്ടേഷൻ പോർട്ടൽ ആരംഭിക്കുമെന്നും അത്തർ ഹുസൈൻ പറഞ്ഞു.
യോഗി സർക്കാറിെൻറ പിന്തുണയുള്ള യു.പി. സുന്നി സെൻട്രൽ വഖഫ് ബോർഡാണ് ഇന്തോ-ഇസ്ലാമിക് കൾച്ചറൽ ഫൗണ്ടേഷൻ സ്ഥാപിച്ചത്. അയോധ്യയിലെ ധന്നിപുർ ഗ്രാമത്തിൽ യു.പി സർക്കാർ ഫൗണ്ടേഷന് നൽകിയ അഞ്ചേക്കർ ഭൂമിയിലാണ് പള്ളിയും അനുബന്ധ സ്ഥാപനങ്ങളും നിർമിക്കുക.