Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Covaxin
cancel
Homechevron_rightNewschevron_rightIndiachevron_right150 രൂപക്ക്​...

150 രൂപക്ക്​ സർക്കാറിന്​ വാക്​സിൻ നൽകൽ: സ്വകാര്യ മേഖലയിൽ വില വർധിപ്പിക്കേണ്ടി വരുമെന്ന്​ ഭാരത്​ ബയോടെക്​

text_fields
bookmark_border

ഹൈദരാബാദ്​: സർക്കാറിന് കോവാക്​സിൻ​ ദീർഘകാലം 150 രൂപക്ക്​ നൽകുകയാണെങ്കിൽ സ്വകാര്യ മേഖലക്ക്​ നൽകുന്ന വില വർധിപ്പിക്കേണ്ടി വരുമെന്ന്​ നിർമാതാക്കളായ ഭാരത്​ ബയോടെക്​. നിലവിൽ സ്വകാര്യ മേഖലയിൽ കോവാക്‌സിന് പരമാവധി ഈടാക്കാവുന്ന തുക 1410 രൂപയാണ്​. ഇന്ത്യയിൽ ലഭ്യമായ മറ്റു വക്​സിനുകളേക്കാൾ ഉയർന്ന വിലയാണിത്​.

ദീർഘകാലം 150 രൂപക്ക്​ സർക്കാറിന്​ വാക്​സിൻ നൽകാൻ സാധിക്കില്ല. നഷ്​ടം സഹിച്ചാണ്​ കേന്ദ്രത്തിന് ഈ വിലക്ക്​ നൽകുന്നത്. ഇത്​ നികത്താൻ​ സ്വകാര്യ മേഖലയിൽ വില വർധിപ്പിക്കൽ അനിവാര്യമാണ്​.

ഇതുവരെ 500 കോടിയിലധികം രൂപ നിക്ഷേപിച്ചാണ്​ വാക്​സിൻ നിർമിക്കുന്നത്​. ഉൽ‌പ്പന്ന വികസനം, ക്ലിനിക്കൽ പരീക്ഷണങ്ങൾ, ഉൽ‌പ്പാദന സൗകര്യങ്ങൾ എന്നിവക്കായാണ്​ ഇത്രയും തുക നിക്ഷേപിച്ചിട്ടുള്ളതെന്നും ഭാരത്​ ബയോടെക്​ അറിയിച്ചു.

ആഗോളതലത്തിൽ ചെലവേറിയ മൂന്നാമത്തെ വാക്‌സിനാണ്​ കോവാക്​സിൻ. ചെലവേറിയ സാ​ങ്കേതിക വിദ്യയാണ്​ ഇതിൻെറ നിർമാണത്തിൽ ഉപയോഗിക്കുന്നതെന്നും അതാണ്​ വില വർധിക്കാൻ കാരണമെന്നും നേരത്തെ അധികൃതർ വ്യക്​തമാക്കിയിരുന്നു.

കോവാക്‌സിൻെറ സാങ്കേതികവിദ്യ കോവിഷീൽഡിൽനിന്നും സ്പുട്‌നിക്കിൽനിന്നും വളരെ വ്യത്യസ്തമാണ്. കോവാക്‌സിൻ തയാറാക്കാൻ പ്രവർത്തനരഹിതമായ മുഴുവൻ വൈറസും ഉപയോഗിക്കുന്നു. അതിനാൽ നൂറുകണക്കിന് ലിറ്റർ വിലയേറിയ സെറം ഇറക്കുമതി ചെയ്യണം.

ബി.‌എസ്‌.എൽ ലാബുകൾക്ക് കീഴിൽ സൂക്ഷിക്കുന്ന ഈ സെറത്തിൽ വൈറസ് വളരുന്നു. ഇവയെ പ്രവർത്തനരഹിതമായി നിർത്തി അതീവ മുൻകരുതലുകളോടെയാണ്​ ഇതിൻെറ പ്രവർത്തനം.

അസംസ്കൃത വസ്തുക്കൾ, പാക്കിങ്​, പ്ലാൻറ്​ പ്രവർത്തനവും പരിപാലനവും, ലൈസൻസുകൾ നേടാനുള്ള ചെലവ്​, ഉൽ‌പ്പന്ന വികസനച്ചെലവ്, ക്ലിനിക്കൽ ട്രയലുകൾ എന്നിവയെല്ലാം അടിസ്​ഥാനമാക്കിയാണ്​ വാക്​സിൻെറ വില നിശ്ചയിക്കുന്നത്​. അതിന്​ പുറമെ വിവിധ ടാക്​സുകളുമുണ്ട്​.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Bharat Biotechcovaxin
News Summary - The Centre's supplying price is pushing the pricing of covaxin structure for the private sector upward
Next Story