45 വയസിന് മുകളിൽ പ്രായമുള്ള സർക്കാർ ജോലിക്കാർ വാക്സിൻ എടുക്കണമെന്ന് കേന്ദ്രം
text_fieldsന്യൂഡൽഹി : 45 വയസിന് മുകളിൽ പ്രായമുള്ള എല്ലാ കേന്ദ്ര സർക്കാർ ജീവനക്കാരും കൊറോണ വാക്‌സിൻ സ്വീകരിക്കണമെന്ന് കേന്ദ്രം. രാജ്യത്ത് കൊറോണ വ്യാപനം വർദ്ധിച്ചുവരുന്ന സാഹചര്യത്തിലാണ് കേന്ദ്രം നിർദ്ദേശം പുറത്തിറക്കിയത്. രാജ്യത്തെ കോവിഡ് കേസുകള്‍ കുത്തനെ ഉയരുന്ന സാഹചര്യത്തിലാണ് രോഗവ്യാപനം പിടിച്ചുനിര്‍ത്താന്‍ സര്‍ക്കാര്‍ ജീവനക്കാര്‍ വാക്സിന് സ്വീകരിക്കണമെന്ന് കേന്ദ്ര സര്‍ക്കാര്‍ ആവശ്യപ്പെട്ടത്.
വാക്സിൻ സ്വീകരിച്ച ശേഷവും ജീവനക്കാർ കൊറോണ മാനദണ്ഡങ്ങൾ പാലിക്കണമെന്നും നിർദ്ദേശത്തിൽ പറയുന്നു. 45 വയസിന് മുകളിൽ പ്രായമുള്ളവർ വാക്‌സിൻ സ്വീകരിക്കുന്നതിലൂടെ രോഗ വ്യാപനം കുറക്കാൻ സാധിക്കുമെന്നും കേന്ദ്രം വ്യക്തമാക്കി.
ഏപ്രില്‍ ഒന്ന് മുതലാണ് രാജ്യത്തെ 45 വയസിന് മുകളിലുള്ളവര്‍ക്ക് വാക്സിന് വിതരണം ആരംഭിച്ചത്. രോഗികളുടെ എണ്ണം ക്രമാധീതമായി ഉയരുന്ന പശ്ചാത്തലത്തിലാണ് അര്‍ഹരായ ജീവനക്കാരും വാക്സിനെടുക്കണമെന്ന് കേന്ദ്രം ആവശ്യപ്പെടുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
