മുംബൈ: നടൻ സുശാന്ത് സിങ് രാജ്പുത് കൊല്ലപ്പെട്ടതാണെന്നതിന് തെളിവുകളില്ലെന്ന് സി.ബി.െഎ ഉദ്യോഗസ്ഥർ. ആത്മഹത്യ എന്ന നിലക്കാണ് അന്വേഷണം. ഇതിന് പ്രേരണയുണ്ടായോ എന്ന് പരിശോധിക്കുന്നുണ്ട്. മരണരംഗം പുനഃസൃഷ്ടിച്ചതിൽ നിന്നും േഫാറൻസിക് റിപ്പോർട്ടുകൾ, സുശാന്തിെൻറ കാമുകിയും നടിയുമായ റിയ ചക്രബർത്തി അടക്കമുള്ളവരുടെ മൊഴികളിൽനിന്നും സുശാന്തിേൻറത് ആത്മഹത്യയാണെന്ന നിഗമനത്തിലാണെന്നും എന്നാൽ, അന്വേഷണം ഒൗദ്യോഗികമായി അവസാനിപ്പിച്ചിട്ടില്ലെന്നും അവർ പറഞ്ഞു.
ചൊവ്വാഴ്ച റിയ ചക്രബർത്തിയുടെ പിതാവ് ഇന്ദ്രജീത് ചക്രബർത്തി, അമ്മ സന്ധ്യ, സഹോദരൻ സൗവിക് എന്നിവരെ സി.ബി.െഎ ചോദ്യംചെയ്തു.
വെള്ളിയാഴ്ച മുതൽ നാലു ദിവസം തുടർച്ചയായി റിയയെ ചോദ്യംചെയ്തിരുന്നു. തുടർച്ചയായി അഞ്ചാം ദിവസമാണ് സൗവികിനെ ചോദ്യംചെയ്യുന്നത്. റിയ-സുശാന്ത് ബന്ധം, അവരുടെ കമ്പനികൾ, സാമ്പത്തിക ഇടപാടുകൾ എന്നിവയെക്കുറിച്ചാണ് മാതാപിതാക്കളോട് ചോദിച്ചതെന്നാണ് വിവരം.
സുശാന്തിന് മേനാരോഗമുള്ളതായി സഹോദരിമാർക്കും അറിയാമായിരുന്നുവെന്നും മരുന്നുകൾ നിർദേശിച്ചതായും കണ്ടെത്തിയിട്ടുണ്ട്. സുശാന്തിെൻറ രോഗങ്ങൾ റിയ തങ്ങളിൽനിന്ന് മറച്ചുവെച്ചുവെന്നും സ്വന്തമിഷ്ടത്തിന് മരുന്നുകൾ നൽകിയെന്നുമാണ് ബന്ധുക്കൾ ആരോപിച്ചിരുന്നത്. എന്നാൽ, സുശാന്തിെൻറ സഹോദരിമാരായ നീതു, മീതു, പ്രിയങ്ക എന്നിവർക്ക് രോഗ വിവരം അറിയാമെന്നാണ് തെളിവുകൾ. സുശാന്തിെൻറ സഹോദരിമാരെയും റിയയെയും ഒരുമിച്ചിരുത്തി ചോദ്യംചെയ്യുമെന്നും സൂചനയുണ്ട്.