Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

ട്രെയിനി​െൻറ ശബ്​ദംകേട്ട് വളർത്തുപൂച്ച ഓടിപ്പോയി; കണ്ടെത്തുന്നവർക്ക് 15,000 രൂപ പ്രതിഫലമെന്ന് മുൻ നേപാൾ തെര. കമ്മീഷണർ

text_fields
bookmark_border
missing cat
cancel

ന്യൂഡൽഹി: കാണാതായ വളർത്തുപൂച്ചയെ കണ്ടെത്തി തരുന്നവർക്ക് 15,000 രൂപ പ്രതിഫലം പ്രഖ്യാപിച്ച് മുൻ നേപാൾ തെരഞ്ഞെടുപ്പ് കമ്മീഷണർ ഇള ശർമ്മ. ബുധനാഴ്ച രാത്രി ഗോരഖ്പുർ റെയിൽവേ സ്​റ്റേഷനിൽ വെച്ചാണ് ഇവരുടെ വളർത്തുപൂച്ചയെ കാണാതായത്. ഡൽഹിക്ക് പോകാൻ റെയിൽവേ സ്‌റ്റേഷനിൽ ഇരിക്കുമ്പോൾ ട്രെയിനി​െൻറ ഹോണും ശബ്​ദവും കേട്ട് ഭയന്ന് രണ്ട് വയസ്സുള്ള പൂച്ച ഓടിപ്പോവുകയായിരുന്നു.

തുടർന്ന് യാത്ര റദ്ദാക്കി മകൾ സചി, ഡ്രൈവർ സുരീന്ദർ എന്നിവർക്കൊപ്പം ഗൊരഖ്പുരിൽ തങ്ങുകയാണ് ഇള ശർമ്മ. ഇന്ത്യയുടെ മുൻ മുഖ്യതെരഞ്ഞെടുപ്പ് കമ്മീഷണർ എസ്.വൈ. ഖുറൈശിയുടെ ഭാര്യയാണ് അവർ.

പച്ച നിറം കലർന്ന കണ്ണും മൂക്കിൽ ചാരനിറത്തിൽ പാടുമുള്ള പൂച്ചയുടെ പടം അച്ചടിച്ച പോസ്റ്റർ റെയിൽവേ സ്‌റ്റേഷനിലും നഗരത്തി​െൻറ വിവിധ ഭാഗങ്ങളിലും പതിച്ചിട്ടുണ്ട്. ആദ്യം 11,000 രൂപയായിരുന്നു പ്രതിഫലം നിശ്ചയിച്ചിരുന്നത്. പിന്നീടത് 15,000 ആക്കി ഉയർത്തുകയായിരുന്നെന്ന് റെയിൽവേ പൊലീസ് ഇൻസ്പെക്ടർ ബ്രിജ്ഭൻ പാണ്ഡെ പറഞ്ഞു.

"ഇതുവരെ പൂച്ചയെ കണ്ടെത്താനായില്ല. അവർക്ക് ആരെയും സംശയം ഇല്ലാത്തതിനാൽ രേഖാമൂലം പരാതി നൽകിയിട്ടില്ല. അതിനാൽ, കേസ് രജിസ്റ്റർ ചെയ്തിട്ടില്ല. എങ്കിലും പൂച്ചയെ കണ്ടെത്താൻ പൊലീസ് സഹായിക്കുന്നുണ്ട് " - അദ്ദേഹം പറഞ്ഞു.

Show Full Article

Don't miss the exclusive news

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - The cat ran away at the sound of the train; Former Nepalese election commissioner offered Rs 15,000 reward for finds
Next Story