Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

കെട്ടിടം തകർന്നു വീണ് രണ്ട് കുട്ടികളുൾപ്പടെ മൂന്ന് പേർ മരിച്ചു

text_fields
bookmark_border
കെട്ടിടം തകർന്നു വീണ് രണ്ട് കുട്ടികളുൾപ്പടെ മൂന്ന് പേർ മരിച്ചു
cancel

അമരാവതി: ആന്ധ്രാപ്രദേശിലെ വിശാഖപട്ടണത്ത് മൂന്ന് നില കെട്ടിടം തകർന്നു വീണ് രണ്ട് കുട്ടികളുൾപ്പടെ മൂന്ന് പേർ മരിച്ചു. വിശാഖപട്ടണം കളക്ടറേറ്റിന് സമീപം രാമജോഗി പേട്ടയിൽ വ്യാഴാഴ്ച പുലർച്ചയോടെയായിരുന്നു സംഭവം. ദുർഗ പ്രസാദ്(17), സഹോദരി അഞ്ജലി (15), ചോട്ടു (27) എന്നിവരാണ് മരിച്ചത്. ആറ് പേരെ കെട്ടിടാവശിഷ്ടങ്ങൾക്കിടയിൽ നിന്ന് രക്ഷപ്പെടുത്തിയിട്ടുണ്ട്. ഇവരെ പരിക്കുകളോടെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

രക്ഷാപ്രവർത്തനം പുരോഗമിക്കുകയാണ്. സമീപത്തെ കെട്ടിടത്തിൽ നടന്നുകൊണ്ടിരുന്ന പൈലിങ്ങ് മൂലം കെട്ടിടം തകർന്നു വീഴുകയായിരുന്നുവെന്നാണ് പ്രാഥമിക നിഗമനം. കെട്ടിടത്തിന്റെ ഉടമസ്ഥനെതിരെ പൊലീസ് കേസെടുത്തിട്ടുണ്ട്. കെട്ടിടത്തിന് കേടുപാടുകളുണ്ടെന്നറിഞ്ഞിട്ടും ഇയാൾ നിർമാണപ്രവർത്തികൾ തുടർന്നതായാണ് വിവരം.

കെട്ടിടാവശിഷ്ടങ്ങൾക്കിടയിൽ കൂടുതൽ പേർ കുടുങ്ങിക്കിടക്കുന്നതായാണ് വിവരം. ഏകദേശം ഇരുപത് വർഷത്തോളം പഴക്കമുള്ള കെട്ടിടമാണ് തകർന്നു വീണത്. സംഭവത്തിൽ കൂടുതൽ അന്വേഷണം നടത്തി വരികയാണെന്ന് ഡെപ്യൂട്ടി കമ്മിഷണർ ഗരുഡ് സുമിത് സുനിൽ അറിയിച്ചു.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - The building collapsed, killing three people, including two children
Next Story