
വാഹനങ്ങൾ സഞ്ചരിക്കുന്നതിനിടെ പാലം തകർന്നു; കാറുകൾ ഒലിച്ചുപോയി, യാത്രക്കാർ രക്ഷപ്പെട്ടത് തലനാരിഴക്ക് - വിഡിയോ
text_fieldsഡെറാഡൂൺ: ദിവസങ്ങളായി തുടരുന്ന മഴയെ തുടർന്ന് ഉത്തരാഖണ്ഡിൽ വ്യാപക നാശനഷ്ടങ്ങൾ. ജഖാൻ നദിക്ക് കുറുകെയുള്ള പാലം തകരുകയും ഒരു പ്രധാന റോഡ് ഒലിച്ചുപോവുകയും ചെയ്തു. നിരവധി വാഹനങ്ങൾക്കാണ് കേടുപാട് സംഭവിച്ചത്.
ഡെറാഡൂൺ - ഋഷികേശ് ഹൈവേയിലെ റാണിപോഖരിയിൽ ജഖാൻ നദിക്ക് കുറുകെയുള്ള പാലം മഴവെള്ളപ്പാച്ചിലിൽ നെടുകെ പിളരുകയായിരുന്നു. ഈ സമയത്ത് ധാരാളം വാഹനങ്ങൾ പാലത്തിലുണ്ടായിരുന്നു.
നിരവധി വാഹനങ്ങൾ പാലത്തിന്‍റെ അവശിഷ്ടങ്ങൾക്കിടയിൽ കുടുങ്ങിക്കിടക്കുന്നതും ആളുകൾ ഓടിപ്പോകുന്നതും സ്ഥലത്തുനിന്നുള്ള ദൃശ്യങ്ങളിൽ കാണാം. രണ്ട് കാറുകൾ ഒലിച്ച് പോയതായും റിപ്പോർട്ടുണ്ട്. അതേസമയം, ആർക്കും കാര്യമായ പരിക്കുകൾ സംഭവിച്ചിട്ടില്ല. ഇതുവഴി ഗതാഗതം നിർത്തിവെച്ചിട്ടുണ്ട്.
സംസ്ഥാന ദുരന്ത പ്രതികരണ സേനയുടെ റെസ്ക്യൂ, ഡീപ് ഡൈവിംഗ് ടീമുകൾ സ്ഥലത്തെത്തിയിട്ടുണ്ട്. രക്ഷാപ്രവർത്തനവും ദുരിതാശ്വാസ പ്രവർത്തനവും തുടരുകയാണ്.
മറ്റൊരു സംഭവത്തിൽ, മാൽദേവത-സഹസ്രധാര ലിങ്ക് റോഡിന്‍റെ ചില ഭാഗങ്ങൾ മലവെള്ളപ്പാച്ചിലിൽ ഒലിച്ചുപോയി. തപോവൻ മുതൽ മലേത്ത വരെയുള്ള ദേശീയപാത 58 കനത്ത മഴയെ തുടർന്ന് അടച്ചതായി തെഹ്രി-ഗർവാൾ ജില്ല അധികൃതർ പറഞ്ഞു.
ഋഷികേശ്-ദേവ്പ്രയാഗ്, ഋഷികേശ്-തെഹ്രി, ഡെറാഡൂൺ-മസൂറി റോഡുകളും കഴിഞ്ഞ 3-4 ദിവസമായി പെയ്യുന്ന മഴയെ തുടർന്ന് അടച്ചു. പലയിടങ്ങളിലും മണ്ണിടിച്ചിൽ സംഭവിച്ചിട്ടുണ്ട്. പ്രതികൂല കാലാവസ്ഥ മാറുന്നതുവരെ പ്രദേശത്തേക്ക് യാത്ര ചെയ്യാൻ പാടില്ല.
SHOCKING
— Devender Yadav (देव) (@DevenderYadav_) August 27, 2021
A bridge between Hrishikesh and Dehradun collapses
This is what Corrupt BJP has done to Uttarakhand.
Uttarakhand will teach these corrupt parties a lesson and Vote for AAP in upcoming elections for Honest GOVERNANCE
pic.twitter.com/ZteDtU2w9L
#WATCH : Rani Pokhari Bridge collapses on Dehradun-Rishikesh highway as heavy rains continued to lash parts of Uttarakhand. A couple of cars also washed away.
— The Voice Of Liberty® (@VOLFdotTV) August 27, 2021
Follow @VOLFdotTV - Your support is decisive.#VOLFTV #Uttrakhand #Bridge #UK #News #Rain #TheVoiceOfLiberty pic.twitter.com/wx12gn9B7W
w
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
