Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
deadbody
cancel

പാതയോരത്ത്​ രണ്ട് അജ്ഞാത സത്രീകളുടെ മൃതദേഹങ്ങൾ കണ്ടെത്തി

text_fields
bookmark_border

കോട്ടി: ചണ്ഡീഗഢ്-ഷിംല ഹൈവേയോട് ചേർന്നുള്ള പർവാനോവിലെ കോട്ടി റെയിൽവേ തുരങ്കത്തിനടുത്തുനിന്ന് രണ്ട്​ അജ്ഞാത സ്ത്രീകളുടെ മൃതദേഹങ്ങൾ കണ്ടെത്തി. ബുധനാഴ്ച വൈകീട്ടാണ്​ സംഭവം. നേപ്പാൾ സ്വദേശികളുടേതാണ്​ മൃതദേഹങ്ങൾ.

ബെഡ്ഷീറ്റിൽ പൊതിഞ്ഞ നിലയിലാണ് മൃതദേഹങ്ങൾ കണ്ടെത്തിയത്. സോളൻ പൊലീസ് സൂപ്രണ്ട് വീരേന്ദർ ശർമ്മയും പർവാനോ ഡെപ്യൂട്ടി പൊലീസ് സൂപ്രണ്ട് യോഗേഷ് റോൾട്ടയും സംഭവസ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചു. സ്ത്രീകളെ മറ്റെവിടെയെങ്കിലും വെച്ച് കൊലപ്പെടുത്തിയ ശേഷം മൃതദേഹങ്ങൾ ഇവിടെ ഉപേക്ഷിച്ചതാകാനാണ് സാധ്യതയെന്ന് വീരേന്ദർ ശർമ്മ അഭിപ്രായപ്പെട്ടു.

കൊല്ലപ്പെട്ട സത്രീകളിൽ ഒരാൾക്ക് 20-കളുടെ മധ്യത്തിലും മറ്റൊരാൾക്ക് 30-കളുടെ മധ്യത്തിലുമാണ് പ്രായം. ഇന്ത്യൻ ശിക്ഷാ നിയമത്തിലെ സെക്ഷൻ 302 പ്രകാരമാണ് കേസെടുത്തിരിക്കുന്നത്.

ഹൈവേയിൽ സ്ഥാപിച്ച സി.സി.ടി.വി കാമറകളിലെയും പർവാനോ എൻട്രി ബാരിയറിലെയും ദൃശ്യങ്ങൾ പൊലീസ് പരിശോധിച്ചുവരികയാണ്.

മൃതദേഹങ്ങൾ പോസ്റ്റ്‌മോർട്ടത്തിനായി ഷിംല ഇന്ദിരാഗാന്ധി മെഡിക്കൽ കോളജിലേക്ക് അയച്ചു. ജുംഗയിലെ ഫോറൻസിക് സയൻസ് ലബോറട്ടറിയിൽനിന്നുള്ള സംഘം സംഭവസ്ഥലത്തെത്തി തെളിവുകൾ ശേഖരിച്ചിട്ടുണ്ട്.

Show Full Article

Don't miss the exclusive news

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - The bodies of two unidentified women were found on the roadside
Next Story