മന്ത്രിയുടെ മണ്ഡലത്തിൽ വീടിെൻറ ഗേറ്റിൽ രാഷ്ട്രീയ പാർട്ടികളെ വിലക്കി ബോർഡ്
text_fieldsമംഗളൂരു: ജില്ലയിൽ തുറമുഖ മന്ത്രി എസ്.അങ്കാറ പ്രതിനിധാനം ചെയ്യുന്ന സുള്ള്യ മണ്ഡലത്തിലെ വീടിെൻറ ഗേറ്റിൽ "രാഷ്ട്രീയ പാർട്ടികൾക്ക് പ്രവേശനമില്ല"ബോർഡ്.സുള്ള്യ അജ്ജവറയിൽ ഗോപാലകൃഷ്ണയുടെ രാധാമുകുന്ദ മുണ്ടോളി മൂലെ വീടിന്റെ ഗേറ്റിലാണ് കന്നടയിൽ ഞായറാഴ്ച ബോർഡ് കെട്ടിവെച്ചത്.
തെരഞ്ഞെടുപ്പ് ബഹിഷ്കരിക്കാൻ ആഹ്വാനം ചെയ്യുന്ന ബാനറുകൾ ഈ പ്രദേശത്ത് നാട്ടുകാർ പലേടങ്ങളിലായി സ്ഥാപിച്ചിട്ടുണ്ട്.റോഡ് നിർമ്മാണത്തിനായി തന്റെ കൃഷിഭൂമിയിൽ നിന്ന് വൻതോതിൽ മണ്ണെടുക്കാൻ അനുമതി നൽകിയതായി ഗോപാലകൃഷ്ണ പറഞ്ഞു.ആ പ്രവൃത്തി പൂർത്തിയായെങ്കിലും അധികൃതർ നൽകിയ വാഗ്ദാനങ്ങൾ പാലിച്ചില്ല.മഴയിൽ തെൻറ കൃഷിഭൂമിയും വിളകളും നശിക്കുന്ന അവസ്ഥയാണുണ്ടായത്.
മന്ത്രികൂടിയായ മണ്ഡലം എംഎൽഎ ഗംഗ കല്ല്യാൺ പദ്ധതിയിൽ ഉൾപ്പെടുത്തി എല്ലാം ശരിയാക്കാം എന്ന് പറഞ്ഞത് വെറുംവാക്കായി.സമാന പ്രശ്നങ്ങൾ പ്രദേശവാസികൾ നേരിടുന്ന സാഹചര്യത്തിലാണ് അടുത്ത മാസം 10 ന് നടക്കുന്ന നിയമസഭ തെരഞ്ഞെടുപ്പ് ബഹിഷ്കരിക്കാൻ നാട്ടുകാർ ഒരുങ്ങുന്നതെന്ന് ഗോപാലകൃഷ്ണ പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

