ബൂത്തില്ലാത്ത ബി.ജെ.പിക്ക് തൃണമൂലിലും ആളുണ്ട്
text_fieldsകൊൽക്കത്തയിൽനിന്ന് ഹസനുൽ ബന്ന
''കണ്ടില്ലേ മുഴുവൻ ഹിന്ദു വോട്ടർമാരാണിത്. എല്ലാവരുടെ വോട്ടും തൃണമൂലിനാണ്. എന്നിട്ടും ബംഗാളിൽ ഒരു ഹിന്ദുവോട്ടുപോലും ദീദി(മമത)ക്ക് കിട്ടില്ല എന്നല്ലേ മാധ്യമങ്ങൾ പറയുന്നത്?''. കേന്ദ്രമന്ത്രിയായിരുന്ന ഗായകൻ ബാബുൽ സുപ്രിയോ മത്സരിക്കുന്ന ബംഗാളി സിനിമയുടെ ഹബായ ടോളിഗഞ്ചിലെ തൃണമൂൽ കോൺഗ്രസിെൻറ ബൂത്തിലിരുന്ന് പോളിങ് ഏജൻറ് ദേബാശിഷ് ദാസിേൻറതാണ് ചോദ്യം. തൃണമൂലുകാരെ പോലെ ബൂത്ത് കെട്ടിയിരിക്കുന്ന ബി.ജെ.പി പ്രവർത്തകരെ കാണാത്തത് എന്തുകൊണ്ടാണെന്ന ചോദ്യത്തിനുള്ള മറുപടി.
പശ്ചിമ ബംഗാളിൽ നാലാം ഘട്ട വോട്ടെടുപ്പ് നടക്കുന്ന ടോളിഗഞ്ചിൽ പ്രവണത അറിയാൻ രണ്ടോ മൂന്നോ ബൂത്തുകളിൽ പോയിട്ടും അവിടെയൊന്നും വോട്ടർ സ്ലിപ് െകാടുക്കാൻ ബി.ജെ.പിക്കാർ ബൂത്ത് കെട്ടിയിട്ടില്ല. ബാബുൽ സുപ്രിയോവിനെ പോലൊരു ബി.ജെ.പി നേതാവിെൻറ മണ്ഡലമായിട്ടും എന്താണിങ്ങനെയെന്ന് ചോദിച്ചപ്പോൾ മാധ്യമങ്ങളല്ലേ ഊതിവീർപ്പിക്കുന്നതെന്ന് ദേബാശിഷ് ദാസ് തിരിച്ചുചോദിച്ചു. ഗ്രാമീണ മേഖലയിൽ ഹിന്ദുക്കളെ സ്വാധീനിക്കാൻ ബി.ജെ.പിക്ക് കഴിഞ്ഞിട്ടുണ്ടെങ്കിലും നഗരമേഖലകളിൽ അതിനായിട്ടില്ല. മുൻ കേന്ദ്ര മന്ത്രിയാണെങ്കിലും മണ്ഡലത്തിൽ സുപ്രിയോ പുതിയ ആളാണെന്ന ദേബാശിഷിെൻറ വാദം ശരിവെക്കുന്നതായിരുന്നു വോട്ട് ചെയ്തിറങ്ങി വരുന്നവരുടെ പ്രതികരണം. പശ്ചിമ ബംഗാളിലെ പൊതുമരാമത്ത് മന്ത്രി കൂടിയായ സിറ്റിങ് എം.എൽ.എ അരൂപ് ബിശ്വാസിന് വോട്ടുചെയ്തതായി പറയുേമ്പാലെ സുപ്രിയോയുടെ പേരു പോലുമറിയില്ല. സി.പി.എമ്മിെൻറ സിറ്റിങ് സീറ്റായ ജാദവ്പുരിലെത്തിയപ്പോൾ ബൂത്ത് കെട്ടിയിരിക്കുന്നത് തൃണമൂൽ കോൺഗ്രസുകാരാണെങ്കിലും വോട്ടുചെയ്യിക്കുന്നവരിൽ കൂടുതലും സി.പി.എം പ്രവർത്തകരാണ്. കോൺഗ്രസും ഇടതരും ഐ.എസ്.എഫും അടങ്ങുന്ന ഐക്യമുന്നണി സ്ഥാനാർഥിയായി സിറ്റിങ് എം.എൽ.എ സുജൻ ചക്രവർത്തി മത്സരിക്കുന്ന മണ്ഡലത്തിൽ മുൻ സി.പി.എം കൗൺസിലർ റിങ്കു നസ്കർ ബി.ജെ.പി സ്ഥാനാർഥി ആയതു വഴി വോട്ടു ചോർച്ചയുണ്ടാകുമെന്ന കണക്കുകൂട്ടലിലാണ് തൃണമൂൽ. സംസാരിച്ച വോട്ടർമാരിലേറെയും സുജൻ ജയിച്ചുകയറുമെന്ന വിശ്വാസത്തിലാണ്.
തൃണമൂൽ സിറ്റിങ് എം.എൽ.എ ജാവേദ് അഹ്മദ് ഖാൻ മത്സരിക്കുന്ന കസബയിലെത്തിയപ്പോഴാണ് ബൂത്തും പ്രവർത്തകരുമില്ലാത്ത ബി.ജെ.പിക്ക് ലഭിച്ചേക്കാവുന്ന നിശ്ശബ്ദ വോട്ടിെൻറ സൂചന ലഭിച്ചത്. പാർട്ടി ബൂത്തിലിരുന്ന് ഈ സീറ്റ് മമതക്കുതന്നെയെന്ന് ആണയിട്ട അഭിഷേക് എന്ന തൃണമൂൽ പ്രവർത്തകൻ പിന്നീട് ഒറ്റക്ക് നടന്നു കൂടെവന്ന് യന്ത്രം തുറക്കാതെ ഒന്നും പറയാനാവില്ലെന്ന് മാറ്റിപ്പറഞ്ഞു.
മമത അധികാരത്തിലുള്ളപ്പോൾ ബി.ജെ.പിക്ക് ബൂത്തുകളിട്ട് ഇരിക്കാൻ കഴിയില്ലെങ്കിലും ആളുകൾ നിശ്ശബ്ദമായി താമരക്ക് വോട്ടുചെയ്തേക്കും. മമതക്ക് 100സീറ്റ് തികച്ച് കിട്ടില്ലെന്നും ഭരണം ബി.ജെ.പിക്ക് ലഭിച്ചേക്കുമെന്നും കൂടി പറഞ്ഞാണ് തൃണമൂലിെൻറ ബൂത്ത്തല പ്രവർത്തനത്തിനിരിക്കുന്ന അഭിഷേക് തിരിച്ചു പോയത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

