Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
sanjay Raut
cancel
Homechevron_rightNewschevron_rightIndiachevron_rightഭരിക്കു​​​േമ്പാൾ...

ഭരിക്കു​​​േമ്പാൾ ശിവസേനയെ അടിമകളായിട്ടാണ്​ ബി.ജെ.പി കണ്ടത്​ -സഞ്​ജയ്​ റാവത്ത്​

text_fields
bookmark_border

മുംബൈ: മഹാരാഷ്​ട്രയിലെ കഴിഞ്ഞ ഭരണകാലത്ത്​ ബി.ജെ.പി തങ്ങളെ അടിമകളായിട്ടാണ്​ കണ്ട​െതന്നും പാർട്ടിയെ ഇല്ലാതാക്കാൻ ശ്രമിച്ചെന്നും ശിവസേന നേതാവും എം.പിയുമായ സഞ്​ജയ്​ റാവത്ത്​ പറഞ്ഞു. വടക്കൻ മഹാരാഷ്ട്രയിലെ ജൽഗാവിൽ പാർട്ടി പ്രവർത്തകരോട്​ സംസാരിക്കുകയായിരുന്നു അദ്ദേഹം.

'മുൻ സർക്കാറിൽ ശിവസേനക്ക്​ ബി.ജെ.പിക്കൊപ്പം തുല്യ അധികാരമുണ്ടായിരുന്നു. എന്നാൽ, അവർ അടിമകളെപ്പോലെയാണ് പെരുമാറിയത്. നമ്മുടെ പിന്തുണ കാരണം ബി.ജെ.പി അധികാരം കൈയാളിയെങ്കിലും, അത്​ ദുരുപയോഗം ചെയ്​ത്​ പാർട്ടിയെ ഇല്ലാതാക്കാനുള്ള ശ്രമങ്ങൾ നടന്നു' -സഞ്​ജയ്​ റാവത്ത്​ പറഞ്ഞു.

മഹാരാഷ്ട്ര മുഖ്യമന്ത്രിയും ശിവസേന അധ്യക്ഷനുമായ ഉദ്ധവ് താക്കറെ പ്രധാനമന്ത്രി നരേന്ദ്ര മോദിയെ കഴിഞ്ഞദിവസം ഡൽഹിയിൽ സന്ദർശിക്കുകയും രാഷ്​ട്രീയ അഭ്യൂഹങ്ങൾ ഉയരുകയും ചെയ്​തതിന്​ പിന്നാലെയാണ്​ റാവത്തിൻെറ പ്രസ്​താവന വരുന്നത്​.

'2019ൽ മുഖ്യമന്ത്രി സ്​ഥാനവുമായി ബന്ധപ്പെട്ടാണ്​ ശിവസേന - ബി.ജെ.പി സഖ്യം തകരുന്നത്​. ബി.ജെ.പിയുടെ ഏറെ കാല​ത്തെ സഖ്യകക്ഷിയായിരുന്നു സേന. പിന്നീട് മഹാ വികാസ് സർക്കാർ രൂപീകരിക്കാൻ എൻ.‌സി.‌പി, കോൺഗ്രസ്​ എന്നിവരുമായി കൈകോർത്തു.

ശിവസേനക്ക്​ മഹാരാഷ്​ട്രയിൽ മുഖ്യമന്ത്രി ഉണ്ടായിരിക്കണമെന്ന് താൻ എപ്പോഴും ആഗ്രഹിച്ചിരുന്നു. പ്രവർത്തകർക്ക്​ നേരിട്ട്​ ഒന്നും ലഭിച്ചില്ലെങ്കിലും സംസ്ഥാന ഭരണം ഇപ്പോൾ ശിവസേനയുടെ കൈയിലാണെന്ന് അഭിമാനത്തോടെ പറയാൻ കഴിയും. ഈ വികാരത്തോടെയാണ് 2019ൽ മഹാ വികാസ് സർക്കാർ രൂപീകരിച്ചത്' -സഞ്​ജയ്​ റാവത്ത്​ കൂട്ടിച്ചേർത്തു.

മഹാരാഷ്​ട്ര രാഷ്​ട്രീയത്തിൽ ഏറെ അഭ്യൂഹങ്ങൾക്ക്​ വഴിയൊരുക്കുന്നതായിരുന്നു കഴിഞ്ഞദിവസം പ്രധാനമന്ത്രി നരേന്ദ്ര മോദിയും മുഖ്യമന്ത്രി ഉദ്ധവ്​ താക്കറെയും തമ്മിൽ നടത്തിയ പ്രത്യേക കൂടിക്കാഴ്​ച. മറാത്ത സംവരണവുമായി ബന്ധപ്പെട്ട് ഉപമുഖ്യമന്ത്രി അജിത്​ പവാർ, പൊതുമരാമത്ത്​ മന്ത്രിയും സംവരണ വിഷയത്തിൽ നിയമസഭ സമിതി അധ്യക്ഷനുമായ അശോക്​ ചവാൻ എന്നിവർക്കൊപ്പം ഒൗദ്യോഗിക ചർച്ചക്ക്​ ഡൽഹിയിൽ ചെന്ന ഉദ്ധവ്​ അരമണിക്കൂറോളം​ പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി തനിച്ച്​ കൂടിക്കാഴ്​ച നടത്തിയിരുന്നു​.

രാഷ്​ട്രീയമായി രണ്ടു​ വഴിക്കാണെങ്കിലും ആത്​മബന്ധം തുടരുന്നതായി ഉദ്ധവും പുതിയ 'കാലാവസ്​ഥ' രൂപപ്പെടുന്നതായി സഞ്​ജയ്​ റാവത്തും പറഞ്ഞതോടെ​ കൂടിക്കാഴ്​ച ചർച്ചയായി​. താൻ മുൻ പാക്​ പ്രധാനമന്ത്രി നവാസ്​ ശരീഫിനെയല്ല കാണാൻ പോയതെന്നും മുഖ്യമന്ത്രി പറഞ്ഞിരുന്നു. ഇതിനിടയിൽ മുൻ മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്​നാവിസി‍െൻറ വസതിയിൽ മഹാരാഷ്​ട്ര ബി.ജെ.പി നേതാക്കളുടെ അടിയന്തര യോഗവും നടന്നു.

2019ൽ ശരദ്​​പവാറി‍െൻറ ശ്രമഫലമായാണ്​ കോൺഗ്രസും എൻ.സി.പിയുമായി ചേർന്ന്​ ശിവസേന സർക്കാറുണ്ടാക്കുന്നത്​. അന്നു തൊട്ട്​ ഭരണത്തിൽ തിരിച്ചെത്താൻ ബി.ജെ.പി ശ്രമിച്ചുവരുകയാണ്. എന്നാൽ, ഉദ്ധവ്​ - മോദി കൂടിക്കാഴ്​ചയിൽ അസ്വാഭാവികതയില്ലെന്നാണ്​​ എൻ.സി.പിയും കോൺഗ്രസും പറഞ്ഞിരുന്നത്​. ഇതിന്​ ബലം പകരുന്നതാണ്​ ഇപ്പോൾ സഞ്​ജയ്​ റാവത്ത്​ നടത്തിയ പ്രസ്​താവന.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Maharashtrashiv senaBJP
News Summary - The BJP saw the Shiv Sena as a slave when it came to power - Sanjay Rawat
Next Story