Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightമ​ത​പ​രി​വ​ർ​ത്ത​ന...

മ​ത​പ​രി​വ​ർ​ത്ത​ന നി​രോ​ധ​ന നീക്കത്തിനെതിരെ കോ​ട​തി​യെ സ​മീ​പി​ക്കാ​​നൊ​രു​ങ്ങി ബി​ഷ​പ്പു​മാ​ർ

text_fields
bookmark_border
മ​ത​പ​രി​വ​ർ​ത്ത​ന നി​രോ​ധ​ന നീക്കത്തിനെതിരെ കോ​ട​തി​യെ സ​മീ​പി​ക്കാ​​നൊ​രു​ങ്ങി ബി​ഷ​പ്പു​മാ​ർ
cancel

ബം​ഗ​ളൂ​രു: മ​ത​പ​രി​വ​ർ​ത്ത​ന നി​രോ​ധ​ന ബി​ല്ലി​നെ​തി​രെ നി​യ​മ​പ​ര​മാ​യി സാ​ധ്യ​മാ​യ കാ​ര്യ​ങ്ങ​ളെ​ല്ലാം ചെ​യ്യാ​നു​ള്ള തീ​രു​മാ​ന​വു​മാ​യി ക​ർ​ണാ​ട​ക​യി​ലെ ബി​ഷ​പ്പു​മാ​ർ. സം​സ്ഥാ​ന​ത്തെ 14 ബി​ഷ​പ്പു​മാ​രു​ടെ കൂ​ട്ടാ​യ്മ​യാ​ണ് ബി​ല്ലി​നെ​തി​രെ കോ​ട​തി​യെ സ​മീ​പി​ക്കാ​ൻ തീ​രു​മാ​നി​ച്ച​ത്. ഇ​തു​മാ​യി ബ​ന്ധ​പ്പെ​ട്ട നി​യ​മ​വ​ശ​ങ്ങ​ൾ ച​ർ​ച്ച ചെ​യ്യു​ന്ന​തി​നും നി​യ​മ​പ​ര​മാ​യി നേ​രി​ടു​ന്ന​തി​നു​മാ​യി ബി​ഷ​പ്പു​മാ​ർ പ്ര​ത്യേ​ക യോ​ഗം ചേ​രും.

മ​ത​പ​രി​വ​ർ​ത്ത​ന​ത്തി​ൽ ക്രൈ​സ്ത​വ​ർ ഭാ​ഗ​മാ​യി​ട്ടി​ല്ലെ​ന്നും ഇ​ത്ത​ര​മൊ​രു നി​യ​മ​ത്തി‍െൻറ ആ​വ​ശ്യ​മി​ല്ലെ​ന്നും മൈ​സൂ​രു ബി​ഷ​പ്​ ഡോ.​കെ. വി​ല്യം പ​റ​ഞ്ഞു. മൈ​സൂ​രു രൂ​പ​ത​ക്ക് കീ​ഴി​ൽ 150ല​ധി​കം വി​ദ്യാ​ഭ്യാ​സ സ്ഥാ​പ​ന​ങ്ങ​ൾ പ്ര​വ​ർ​ത്തി​ക്കു​ന്നു​ണ്ട്. ഇ​വി​ടെ ല​ക്ഷ​ക്ക​ണ​ക്കി​ന് വി​ദ്യാ​ർ​ഥി​ക​ളാ​ണ് പ​ഠി​ക്കു​ന്ന​ത്. ഇ​വ​ർ​ക്ക് കോ​വി​ഡ് കാ​ല​ഘ​ട്ട​ത്തി​ൽ ഒ​രു​പാ​ട് സ​ഹാ​യ​ങ്ങ​ളും ന​ൽ​കി​യി​ട്ടു​ണ്ട്.

എ​ന്നാ​ൽ, ഒ​രി​ക്ക​ലും ആ​രു​ടെ​യും മ​തം​മാ​റാ​ൻ പ​റ​ഞ്ഞി​ട്ടി​ല്ലെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു. അ​ടി​സ്ഥാ​ന ര​ഹി​ത​മാ​യ ആ​രോ​പ​ണ​ങ്ങ​ൾ ഒ​രു വി​ഭാ​ഗം ഉ​ന്ന​യി​ച്ച​തോ​ടെ​യാ​ണ് ഇ​ത്ത​രം പ്ര​ശ്ന​ങ്ങ​ളു​ണ്ടാ​യ​ത്. നി​ല​വി​ൽ ത​ന്നെ നി​ർ​ബ​ന്ധി​ത മ​ത​പ​രി​വ​ർ​ത്ത​നം ത​ട​യാ​നു​ള്ള നി​യ​മം ഉ​ണ്ട്. ഇ​തു​ണ്ടാ​യി​രി​ക്കെ പു​തി​യ ഒ​രു നി​യ​മം ആ​വ​ശ്യ​മി​ല്ല. സം​സ്ഥാ​ന​ത്തെ ബി​ഷ​പ്പു​മാ​രു​ടെ യോ​ഗം ചേ​ർ​ന്ന് തു​ട​ർ ന​ട​പ​ടി സ്വീ​ക​രി​ക്കും. തു​ല്യ​ത, സ്വാ​ത​ന്ത്ര്യം, സാ​ഹോ​ദ​ര്യം തു​ട​ങ്ങി​യ​വ ഇ​ന്ത്യ​ൻ ഭ​ര​ണ​ഘ​ട​ന ഉ​റ​പ്പു​ന​ൽ​കു​ന്ന​താ​ണ്. ഒ​രു സ​ർ​ക്കാ​റി​നും ഇ​തി​ന് വി​രു​ദ്ധ​മാ​യി പ്ര​വ​ർ​ത്തി​ക്കാ​നാ​വി​ല്ലെ​ന്നും അ​ദ്ദേ​ഹം കൂ​ട്ടി​ച്ചേ​ർ​ത്തു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:karnatakaBishopanti conversion law
News Summary - The bishops will approache the court against anti conversion law
Next Story