ഷിൻഡെയുടെ പടിയിറക്കത്തിന്റെ തുടക്കം -സഞ്ജയ് റാവുത്
text_fieldsമുംബൈ: എൻ.സി.പി നേതാവ് അജിത് പവാർ ഉപമുഖ്യമന്ത്രിയായത് ഏകനാഥ് ഷിൻഡെയുടെ മുഖ്യമന്ത്രിസ്ഥാനത്തുനിന്നുള്ള പടിയിറക്കത്തിന്റെ തുടക്കമാണെന്ന് ശിവസേന (യു.ബി.ടി) നേതാവ് സഞ്ജയ് റാവുത്. ട്രിപ്ൾ എൻജിൻ സർക്കാറായി ഇതിനെ കാണേണ്ടതില്ല. ഒരു എൻജിൻ ഉടൻ പ്രവർത്തനരഹിതമാകും.
മഹാരാഷ്ട്രക്ക് ഉടൻ പുതിയ മുഖ്യമന്ത്രിയെ ലഭിക്കും- അദ്ദേഹം പറഞ്ഞു. ഷിൻഡെക്കൊപ്പമുള്ള എം.എൽ.എമാർ അയോഗ്യരാക്കപ്പെടും. അതിനുശേഷവും അധികാരത്തിൽ തുടരാനാണ് അജിത് പവാറും എൻ.സി.പി എം.എൽ.എമാരും സർക്കാറിൽ ചേർന്നതെന്നും റാവുത് പറഞ്ഞു. ശരദ് പവാറിന് ഇതേക്കുറിച്ച് എല്ലാം അറിയാമായിരുന്നുവെന്ന് ചോദ്യത്തിന് മറുപടിയായി റാവുത് പറഞ്ഞു

