ഓട്ടം വേണ്ടെന്നുവെച്ചു, യുവതിയെ മർദിച്ച് ഓട്ടോ ഡ്രൈവർ; കേസെടുത്ത് പൊലീസ്
text_fieldsബംഗളൂരു: നഗരത്തിൽ യുവതിക്ക് നേരെ ഓട്ടോ ഡ്രൈവറുടെ പരാക്രമം. പട്ടാപകൽ ബംഗളൂരുവിലെ ബെല്ലാണ്ടുരിൽ കഴിഞ്ഞ ശനിയാഴ്ചയാണ് സംഭവം. സംഭവത്തിന്റെ സി.സി.ടി.വി ദൃശ്യങ്ങൾ സമൂഹ മാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്.
ദൃശ്യങ്ങളിൽ ഓട്ടോറിക്ഷ കാത്തു നിൽക്കുന്ന യുവതിയെയും ശേഷം ഓട്ടോറിക്ഷ വരുന്നതും കാണാം. വാഹനം എത്തിയപ്പോഴേക്കും യുവതി ഓട്ടം വേണ്ടെന്നു പറഞ്ഞു. തുടർന്ന് ഡ്രൈവർ വാഹനം തിരിക്കുന്നതും കാണാം. ശേഷം ഇവർ തമ്മിൽ വാക്ക് തർക്കമുണ്ടാവുകയും ഡ്രൈവർ യുവതിയെ ആക്രമിക്കുകയുമായിരുന്നു. ഇയാളിൽ നിന്നും രക്ഷപെടാനായി യുവതിയും ഇയാളെ തിരിച്ച് മർദിച്ചു. ആളുകൾ തടിച്ചുകൂടിയെങ്കിലും ആരും സംഭവത്തിൽ ഇടപെട്ടില്ല.
ഒടുവിൽ സി.സി.ടി.വി ദൃശ്യങ്ങൾ യുവതിയുടെ സുഹൃത്ത് സമൂഹ മാധ്യമങ്ങളിൽ പങ്കുവെച്ചതോടെയാണ് സംഭവം ചർച്ച വിഷയമായത്. ഓൺലൈൻ ആപ്പിലൂടെയാണ് വൈറ്റ് ഫീൽഡിലേക്ക് പോകാൻ യുവതി ഓട്ടോറിക്ഷ ബുക്ക് ചെയ്തത്. പ്രതിയെ പൊലീസിന് പിടികൂടാനായിട്ടില്ല. ഇയാൾക്കായി തെരച്ചിൽ നടത്തി വരികയാണെന്ന് പൊലീസ് അറിയിച്ചു.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

