Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
assam chief minister
cancel
Homechevron_rightNewschevron_rightIndiachevron_rightജനസംഖ്യ വർധന തടയണമെന്ന...

ജനസംഖ്യ വർധന തടയണമെന്ന ആവശ്യം ന്യൂനപക്ഷ നേതാക്കൾ സമ്മതിച്ചതായി അസം മുഖ്യമന്ത്രി

text_fields
bookmark_border

ഗുവാഹതി: സംസ്​ഥാനത്തെ ജനസംഖ്യ വർധന​ തടയണമെന്ന ആവശ്യം ന്യൂനപക്ഷ നേതാക്കൾ സമ്മതിച്ചതായി അസം മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശർമ. ഞായറാഴ്​ച സംസ്​ഥാനത്തെ 150 മുസ്​ലിം പ്രമുഖരുമായുള്ള കൂടിക്കാഴ്​ചക്കുശേഷം മാധ്യമപ്രവർത്തകരോട്​ സംസാരിക്കുകയായിരുന്നു അദ്ദേഹം.

ജനസംഖ്യ വർധന അസമി​െൻറ വികസനത്തിന് ഭീഷണിയാണെന്ന് എല്ലാവരും സമ്മതിച്ചിട്ടുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു. ന്യൂനപക്ഷക്ഷേമത്തിനായി റോഡ്​ മാപ്പ്​ തയാറാക്കും. വിവിധ വികസന നടപടികൾ നിർദേശിക്കുന്നതിനായി മുസ്​ലിം സമുദായങ്ങൾക്കിടയിൽ എട്ടു​ ഗ്രൂപ്പുകൾ രൂപവത്​കരിക്കും.

മുസ്​ലിം സമുദായത്തിലെ ബുദ്ധിജീവികൾ, എഴുത്തുകാർ, ഡോക്​ടർമാർ, ചരിത്രകാരന്മാർ, കലാകാരന്മാർ എന്നിവരുമായാണ്​ മുഖ്യമന്ത്രി കൂടിക്കാഴ്​ച നടത്തിയത്​. ഏറ്റവും മികച്ച ആദ്യ അഞ്ചു​ സംസ്​ഥാനങ്ങളിൽ അസം ഉൾപ്പെട​ണമെങ്കിൽ ജനസംഖ്യ വർധന​ നിയന്ത്രിക്കണമെന്ന നിർദേശത്തിൽ യോഗത്തിൽ സംബന്ധിച്ചവർ ഏകപക്ഷീയമായി യോജിച്ചെന്ന്​ മുഖ്യമന്ത്രി പറഞ്ഞു. കിഴക്കൻ ബംഗാളിൽനിന്നുള്ളതടക്കം അഭയാർഥി മുസ്​ലിംകളുടെ പ്രതിനിധികളുമായി അടുത്ത ദിവസംതന്നെ കൂടിക്കാഴ്​ച നടത്തുമെന്നും അദ്ദേഹം അറിയിച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:assampopulation
News Summary - The Assam Chief Minister has said that the minority leaders have agreed to the demand to stop the population growth
Next Story