Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range പരീക്ഷക്കിടെ ഉത്തരപേപ്പർ കാണിച്ച് കൊടുത്തില്ല; സഹപാഠിയെ കുത്തി മൂന്ന് വിദ്യാർഥികൾ
text_fieldsbookmark_border
മുംബൈ: പരീക്ഷയ്ക്കിടെ ഉത്തരപേപ്പറുകൾ കാണിച്ചുകൊടുക്കാത്തതിൽ മൂന്ന് വിദ്യാർഥികൾ ചേർന്ന് സഹപാഠിയെ കുത്തിപ്പരിക്കേൽപ്പിച്ചു. മഹാരാഷ്ട്രയിലെ താനെ ജില്ലയിലെ ഭീവണ്ടിയിൽ ചൊവ്വാഴ്ചയായിരുന്നു സംഭവം. പരിക്കേറ്റ വിദ്യാർഥിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
എസ്.എസ്.സി പരീക്ഷയ്ക്കിടെയായിരുന്നു സംഭവം. പരീക്ഷ ഹാളിൽ ഉത്തരപേപ്പറുകൾ ആവശ്യപ്പെട്ടെങ്കിലും വിദ്യാർഥി നൽകിയില്ല. ഇതിൽ പ്രകോപിതരായ മൂവർ സംഘം പരീക്ഷ കഴിഞ്ഞ് ഹാളിൽനിന്ന് ഇറങ്ങിയ ഉടനെ ആക്രമിക്കുകയായിരുന്നു.
ഹാളിൽ നിന്ന് പുറത്തിറങ്ങിയ ഉടനെ വിദ്യാർഥിയെ കുത്തുകയായിരുന്നുവെന്ന് പൊലീസ് പറഞ്ഞു. പ്രായപൂർത്തിയാകാത്ത പ്രതികൾക്കെതിരെ ഭീവണ്ടി പൊലീസ് ഐ.പി.സി സെഷൻ 324 വകുപ്പ് പ്രകാരം കേസെടുത്തിട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story

