‘എന്റെ പ്രണയം നിങ്ങളുടെ കൈയിലാണ് സർ, 500 രൂപയുമുണ്ട് സര്‍, പ്ലീസ്’...ഉത്തരക്കടലാസിൽ ഉത്തരത്തിനു പകരം അപേക്ഷയും പണവും
text_fieldsബംഗളൂരു: കര്‍ണാടകയിലെ ബെലഗാവി ചിക്കോഡിയിലെ മൂല്യനിര്‍ണ ക്യാമ്പിൽ എസ്.എസ്.എൽ.സി മൂല്യനിർണയം നടത്തിയ അധ്യാപകരിൽ ചിലർക്കെങ്കിലും ഉത്തരക്കടലാസിൽ കാണാനായത് അപേക്ഷകളും വാഗ്ദാനങ്ങളുമാണ്.
‘പത്താം ക്ലാസ് പരീക്ഷ ജയിക്കാന്‍ സഹായിക്കണം സർ, എന്റെ പ്രണയം നിങ്ങളുടെ കൈയിലാണ്. പരീക്ഷ ജയിച്ചാല്‍ മാത്രമേ പ്രണയം തുടര്‍ന്നുകൊണ്ടുപോകാനാകൂ. പരീക്ഷ ജയിച്ചില്ലെങ്കില്‍ കാമുകി എന്നെ വിട്ടു പോകും’ എന്നായിരുന്നു 500 രൂപയോടൊപ്പം ഒരു വിദ്യാർഥിയുടെ അഭ്യര്‍ത്ഥന. പാസായില്ലെങ്കിൽ കാമുകി തന്നെ വിട്ടിട്ടു പോകുമെന്നും തോറ്റാൽ കെട്ടിച്ചു വിടുമെന്നും എഴുതിയ കൂട്ടത്തിൽ വിദ്യാർഥി 500 രൂപയുടെ നോട്ടും ഉത്തരക്കടലാസിനൊപ്പം വെച്ചു.
പരീക്ഷ വിജയിപ്പിക്കണമെന്ന് ഉത്തരക്കടലാസില്‍ നിരവധി അഭ്യർഥനകളാണ് ഇന്‍വിജിലേറ്റര്‍മാര്‍ക്ക് ലഭിച്ചത്. പരീക്ഷ തോറ്റാൽ വീട്ടുകാര്‍ വിവാഹം കഴിപ്പിച്ച് അയക്കുമെന്ന് ഒരു വിദ്യാർഥിനി എഴുതി. പരീക്ഷ ജയിപ്പിച്ചാല്‍ പണം എത്രവേണമെങ്കിലും നല്‍കാമെന്ന് നിരവധി ഉത്തരക്കടലാസുകളില്‍ വാഗ്ദാനങ്ങളുമുണ്ട്. ‘സര്‍ എന്റെ ഭാവി നിങ്ങളുടെ തീരുമാനമാണ്.
ജയിച്ചില്ലെങ്കില്‍ എന്റെ വീട്ടുകാര്‍ എന്നെ പിന്നെ കോളജില്‍ വിടില്ലെന്നും’ ചിലര്‍ എഴുതിയിട്ടുണ്ട്. വിദ്യാര്‍ത്ഥികളുടെ അഭ്യര്‍ത്ഥന ഇതിനോടകം സോഷ്യല്‍ മീഡിയയില്‍ വൈറലായി മാറിയിട്ടുണ്ട്. അടുത്ത മാസം ആദ്യവാരമാണ് പരീക്ഷ ഫലം പ്രസിദ്ധീകരിക്കുക.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

